17 September Wednesday

പെട്രോൾ പമ്പ് ജീവനക്കാരന്റെ 
ഫോൺ മോഷ്ടിച്ചവർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022
ശാസ്താംകോട്ട
ഓട്ടോറിക്ഷയിൽ ഇന്ധനം നിറയ്ക്കാനെത്തി പെട്രോൾ പമ്പ് ജീവനക്കാരന്റെ മൊബൈൽഫോൺ മോഷ്ടിച്ച പ്രതികളെ ശാസ്താംകോട്ട പൊലീസ് അറസ്റ്റ്ചെയ്തു. പള്ളിശ്ശേരിക്കൽ പുത്തൻപുര വടക്കതിൽ സലാഹുദീൻ (40), മൈലക്കാട് പേഴുവിളവീട്ടിൽ നിന്ന് ശാസ്താംകോട്ട മനക്കര രാജഗിരി ബദനി മന്ദിരത്തിൽ താമസിക്കുന്ന അനീഷ് (39), മനക്കര അർഷാദ് മൻസിൽ നിഷാദ് (34), വിളന്തറ വലിയപാടം കോട്ടക്കുഴി കിഴക്കതിൽ ഷാനവാസ് (36)എന്നിവരാണ് അറസ്റ്റിലായത്.  
ജൂലൈ ഒന്നിന് രാത്രി ശാസ്താംകോട്ട ആഞ്ഞിലിമൂടിന് സമീപത്തെ പെട്രോൾ പമ്പിലായിരുന്നു സംഭവം. ഓട്ടോറിക്ഷയിൽ ഡീസൽ നിറയ്ക്കുന്നതിനിടെയാണ് പമ്പ് ജീവനക്കാരനായ ശൂരനാട് സ്വദേശി ഉദയന്റെ  മേശപ്പുറത്തിരുന്ന മൊബൈൽഫോൺ പ്രതികൾ മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞ പ്രതികളെ ശാസ്താംകോട്ട എസ്ഐ  എ അനീഷ്, എഎസ്ഐമാരായ ബിജു, രാജേഷ്, സുരേഷ് കുമാർ, സിപിഒ രാഗേഷ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. കരുനാഗപ്പള്ളിയിലെ  കടയിൽ വിറ്റ മൊബെൽ ഫോണും പൊലീസ് കണ്ടെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top