19 April Friday

അഞ്ചൽ സഹകരണബാങ്ക് തെരഞ്ഞെടുപ്പ്‌: എൽഡിഎഫിന് ഉജ്വല വിജയം

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

അഞ്ചൽ സർവീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പിൽ വിജയിച്ച എൽഡിഎഫ് ഭരണസമിതി അംഗങ്ങൾ അഞ്ചലിൽ ആഹ്ലാദപ്രകടനം നടത്തുന്നു

 

അഞ്ചൽ
അഞ്ചൽ സർവീസ് സഹരണബാങ്ക് ഭരണസമിതി ജനറൽ മണ്ഡലത്തിലേക്കും നിക്ഷേപകമണ്ഡലത്തിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്വലവിജയം. വിനിത, എസ്‌സി സംവരണം എന്നിവയിൽ എൽഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പൊതുമണ്ഡലത്തിലേക്ക് ആറും നിക്ഷേപക മണ്ഡലത്തിലേക്ക് ഒന്നും അംഗങ്ങളെയാണ്‌ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തത്. പൊതുമണ്ഡലത്തിൽ ടി ആർ ജയകുമാർ, ടി കെ ജയചന്ദ്രൻ, എ ജെ ജിനീഷ്, എസ് കെ ബാലചന്ദ്രൻ, വി മുരളീധരൻനായർ, അഡ്വ. എസ് സൂരജ്, എന്നിവരും നിക്ഷേപ മണ്ഡലത്തിൽ അഡ്വ ബി അനിൽകുമാറും വിജയിച്ചു. വനിതാസംവരണം സിന്ധു ദിലീഫ്, ബീനാസോദരൻ, എസ് ഉഷാകുമാരി, പട്ടികജാതിസംവരണം  ബി അനന്ദു എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വലിയ ഭൂരിപക്ഷത്തിൽ എൽഡിഎഫിനെ വിജയിപ്പിച്ച സഹകാരികളെ സിപിഐ എം അഞ്ചൽ ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ, സിപിഐ മണ്ഡലം സെക്രട്ടറി ലിജു ജമാൽ, തെരഞ്ഞെടുപ്പ്‌ കമ്മിറ്റി പ്രസിഡന്റ് ലെനുജമാൽ, സെക്രട്ടറി വി എസ് സതീഷ് എന്നിവർ അഭിനന്ദിച്ചു. വിജയികളെ സ്വീകരിച്ചു കൊണ്ട് അഞ്ചൽ ടൗണിൽ ആഹ്ലാദപ്രകടനം നടത്തി. മാർക്കറ്റ് ജങ്‌ഷനിൽ പൊതുയോഗം സിപിഐ എം ജില്ലാസെക്രട്ടറിയറ്റ്‌ അംഗം എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. ലെനു ജമാൽ അധ്യക്ഷനായി. വി എസ് സതീഷ് സ്വാഗതം പറഞ്ഞു. ഡി വിശ്വസേനൻ, ലിജുജമാൽ എസ് സുരജ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top