24 April Wednesday

ഇ എം എസ് ആശുപത്രിയിൽ 
ഇൻഷുറൻസ് പദ്ധതി

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023
പെരിന്തൽമണ്ണ
പെരിന്തൽമണ്ണ ഇ എം എസ് സ്‌മാരക ആശുപത്രിയിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി. ആശുപത്രിയും ഇ എം എസ് മെമ്മോറിയൽ ചാരിറ്റബിൾ മെഡിക്കൽ ട്രസ്റ്റും ഇഫ്കോ ടോക്കിയോ ജനറൽ ഇൻഷുറൻസ് കമ്പനിയും ചേർന്നാണ്‌  ഇ എം എസ് ഹെൽത്ത് കെയർ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്‌. അംഗങ്ങൾക്ക്‌ റോഡപകടം, വീഴ്‌ചയിലുള്ള പരിക്ക്‌,  തീപ്പൊള്ളൽ, പാമ്പ്, നായ, കടന്നൽ എന്നിവയുടെ ആക്രമണങ്ങൾ തുടങ്ങിയവക്ക്  ഇ എം എസ്  ആശുപത്രിയിൽ അഡ്മിറ്റാകുമ്പോൾ 50000 രൂപവരെ സൗജന്യ ചികിത്സ ലഭിക്കും.  അപകടംമൂലം മരിക്കുകയാണെങ്കിൽ ആശ്രിതർക്ക് 100000 രൂപയുടെ സഹായം. സ്ഥിരവും പൂർണവുമായ അംഗവൈകല്യത്തിന് 100000 രൂപ. ഭാഗികവും പൂർണവുമായ അംഗവൈകല്യത്തിന് 50000 രൂപയും ലഭിക്കും. 
പദ്ധതിയിൽ ആറുമുതൽ 20 വരെ  ചേരാം. സ്ഥാപനങ്ങൾക്കും സംഘടനകൾക്കും അവരുടെ ജീവനക്കാരെയും മെമ്പർമാരെയും  നിശ്ചിത പ്രീമിയം തുക അടച്ച്‌ ഉൾപ്പെടുത്താം. ഒരാൾക്ക്‌ 100 രൂപ. അഞ്ചുവയസ്സുമുതൽ 80 വരെയുള്ളവർക്ക് അംഗമാകാം. കാലാവധി 2024 ഫെബ്രുവരി 29 വരെ. നിലവിലെ അംഗങ്ങൾക്ക് 100 രൂപ അടച്ച്‌ പദ്ധതിയിൽ തുടരാം. ഫോൺ:- 9496593719, 04933 276090, 276025, 276000. വെബ്‌സൈറ്റ്‌: www.emshospital.org.in.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top