20 April Saturday

പദ്ധതി ആസൂത്രണത്തിന്‌ പ്രത്യേകചട്ടം രൂപീകരിക്കണം: സെമിനാർ

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022
കണ്ണൂർ
ജനകീയാസൂത്രണം 25  വർഷം പൂർത്തിയാകുന്ന ഘട്ടത്തിൽ പദ്ധതി ആസൂത്രണ പ്രക്രിയയ്‌ക്ക് പ്രത്യേക ചട്ടം രൂപീകരിക്കണമെന്ന് സെമിനാർ. ശാസ്ത്രസാഹിത്യ പരിഷത്തും കിലയും സംഘടിപ്പിച്ച ‘അധികാര വികേന്ദ്രീകരണവും നവകേരള നിർമിതിയും’ വിഷയത്തിൽ  സംഘടിപ്പിച്ച സെമിനാറിലാണ്‌ അഭിപ്രായമുയർന്നത്‌.  
നൂതനമായ  നിർദേശങ്ങളാണ് സമാന്തര സെഷനുകളിൽ ഉയർന്നുവന്നത്. മറ്റ് സംസ്ഥാനങ്ങളേക്കാൾ ഇവിടുത്തെ തദ്ദേശസ്ഥാപനങ്ങൾക്ക്  വരുമാനം ഉണ്ടെങ്കിലും കേരളപശ്ചാത്തലത്തിൽ ഇനിയും വരുമാനവർധന വേണമെന്നും നിർദേശമുയർന്നു.  സേവനനികുതി മാതൃകയിലുള്ള പുതിയ വരുമാന സ്രോതസ്സുകൾ ആലോചിക്കണമെന്ന്  ‘ഭരണപരിഷ്‌കാരം അധികാര വികേന്ദ്രീകരണ പശ്ചാത്തലത്തിൽ’ വിഷയം അവതരിപ്പിച്ച്  ടി ഗംഗാധരൻ പറഞ്ഞു. കെ എൻ മോഹനൻ മോഡറേറ്ററായി.സാമ്പത്തിക സ്രോതസ്‌ വർധിപ്പിക്കുകയും ശക്തമായ സോഷ്യൽ ഓഡിറ്റ് വേണമെന്നും പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ പറഞ്ഞു.  ഡെപ്യൂട്ടി മേയർ കെ ഷബീന മോഡറേറ്ററായി.  ‘സ്വയം ഭരണ സ്ഥാപനങ്ങളും നിയമ പരിഷ്‌കാരങ്ങളും’  വിഷയത്തിൽ അഡ്വ വി എൻ ഹരിദാസ്, അഡ്വ. ടി കെ സുജിത്ത് പ്രബന്ധം അവതരിപ്പിച്ചു.   എൻ സുകന്യ മോഡറേറ്ററായി. പൊതു സെഷനിൽ  കെ കെ രത്‌നകുമാരി മോഡറേറ്ററായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top