29 March Friday

റഷീദ് വരും ഇനി സ്വന്തം സ്കൂട്ടറിൽ

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

കാഞ്ഞങ്ങാട് ന​ഗരസഭയുടെ നാല് ചക്രമുള്ള സ്കൂട്ടർ വിതരണം ന​ഗരസഭാ ചെയർപേഴ്‌സൺ കെ വി സുജാത 
ചെമ്മട്ടംവയലിലെ സയൻസ് പാർക്കിൽ ഉദ്ഘാടനം ചെയ്യുന്നു

 കാഞ്ഞങ്ങാട്

ഏറെ പണിപ്പെട്ട് ബസിന്റെ പടികൾ കയറിയിരുന്ന സി പി അബ്ദുൾ റഷീദ് ഇനി സ്വന്തം സ്കൂട്ടറിൽ പാറി നടക്കും. കാഞ്ഞങ്ങാട്ടെ കംപ്യൂട്ടർ സെന്ററിലേക്ക് ​ഗ്രാഫിക്സ് ഡിസൈനിങ് പഠിക്കാനെത്താൻ ഇനി ഈ പഴയകടപ്പുറം കാരന് ആരുടെയും കാരുണ്യം കാത്തിരിക്കേണ്ട. 
റഷീദിനെ പോലെയുള്ള ഒമ്പതുപേരുടെ ജീവിതത്തിലേക്ക് പുത്തൻ സ്കൂട്ടറുകൾ സംഭാവന ചെയ്തിരിക്കുകയാണ് കാഞ്ഞങ്ങാട് ന​ഗരസഭ. നാല് ചക്രമുള്ള സ്കൂട്ടർ വിതരണം ന​ഗരസഭാ ചെയർപേഴ്‌സൺ കെ വി സുജാത ചെമ്മട്ടംവയലിലെ സയൻസ് പാർക്കിൽ ഉദ്ഘാടനം ചെയ്തു. ലോക ഭിന്നശേഷി ദിനത്തിലാണ് ഒമ്പത്‌ ലക്ഷം രൂപ ചെലവിട്ടുള്ള സമ്മാനം ഒരുക്കിയത്.  
പി ​ഗോപി, കെ ​ഗിരീഷ് കുമാർ, പി വിനോദ്, സി എം ഷംസുദ്ധീൻ, കെ ഷംസീർ, കെ കെ മൊയ്തീൻ കുട്ടി, എം ജലീൽ, കെ മുഹമ്മദ് കുഞ്ഞി എന്നിവരാണ് ​സ്കൂട്ടറുമായി വീട്ടിലേക്ക് മടങ്ങിയത്. 
ചടങ്ങിൽ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, സ്ഥിരം സമിതി ചെയർമാന്മാരായ പി അഹമ്മദ് അലി, കെ അനീശൻ, കെ ലത, കെ വി സരസ്വതി, മായാകുമാരി, ന​ഗരസഭാ ജീവനക്കാരായ ടി എം ​ഗ്രീഷ്മ, എൻ എ രമണി, കെ കെ ജാഫർ, കെ വി സുശീല, അഷറഫ് എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top