20 April Saturday

പാലാ ഏരിയ സമ്മേളനം ഇന്ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021
കെ ജി രവീന്ദ്രൻ നഗർ(രാമപുരം)
സിപിഐ എം പാലാ ഏരിയ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ കെ ജി രവീന്ദ്രൻ നഗറിൽ(രാമപുരം മൈക്കിൾ പ്ലാസാ ഓഡിറ്റോറിയത്തിൽ) നടക്കും. രാവിലെ ഒമ്പതിന്‌ പുഷ്പാർച്ചനയ്‌ക്കും പതാക ഉയർത്തലിനും ശേഷം പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി എ വി റസൽ ഉദ്ഘാടനം ചെയ്യും. ഏരിയ സെക്രട്ടറി പി എം ജോസഫ്‌ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കും. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പ്രൊഫ. എം ടി ജോസഫ്‌, അഡ്വ. കെ സുരേഷ്‌കുറുപ്പ്‌, അഡ്വ. പി കെ ഹരികുമാർ, സി ജെ ജോസഫ്‌, ടി ആർ രഘുനാഥൻ, ലാലിച്ചൻ ജോർജ്‌, കെ എം രാധാകൃഷ്‌ണൻ, ജില്ലാ കമ്മിറ്റിയംഗം ആർ ടി മധുസൂദനൻ എന്നിവർ പങ്കെടുക്കും. ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 149 പ്രതിനിധികൾ പങ്കെടുക്കും. ശനി രാവിലെ എട്ടിന് താമരമുക്കിലെ കെ ജി രവീന്ദ്രൻ സ്‌മൃതിമണ്ഡപത്തിൽനിന്ന്‌ ജിസ്‌ ജോസഫ്‌ ക്യാപ്‌റ്റനായുളള ദീപശിഖ റാലി ജില്ലാ കമ്മിറ്റിയംഗം ആർ ടി മധുസൂദനൻ ഉദ്‌ഘാടനം ചെയ്യും. 8.30ന് പ്രതിനിധി സമ്മേളന നഗറിൽ എത്തുന്ന ദീപശിഖ ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജ്‌ ഏറ്റുവാങ്ങി സ്ഥാപിക്കും. 
സമ്മേളന നഗറുകളിൽ ഉയർത്താനുള്ള പതാകകൾ കെ ഒ വാസുദേവൻ, പാലാ പി പ്രശാന്ത്‌കുമാർ എന്നിവരുടെ  സ്‌മൃതിമണ്ഡപത്തിൽനിന്ന് എത്തിച്ചു. കൊടിമരങ്ങൾ വി കെ ശേഖരൻനായർ, എം വി രാജൻ, സുകുമാരൻനായർ എന്നിവരുടെ  സ്‌മൃതിമണ്ഡപത്തിൽനിന്നും എത്തിച്ചു. മേവട ജങ്‌ഷനിലെ ഭവാനിയുടെയും മുത്തോലിക്കവലയിലെ സുമതി സോമന്റെയും സ്‌മൃതിമണ്ഡപത്തിൽനിന്ന്‌ കപ്പിയും കയറും എത്തിച്ചു. ബാനറുകൾ നെടുമ്പാറയിലെ ആർ ചന്ദ്രശേഖരൻനായരുടെയും കിഴപറയാറ്റിലെ സുമേഷ്‌കൃഷ്‌ണന്റെയും സ്‌മൃതിമണ്ഡപത്തിൽനിന്ന്‌ എത്തിച്ചു. കെ ജി രവീന്ദ്രന്റെ ഛായാചിത്രം എ പി രാജശേഖരന്റെയും താമരമുക്കിലെ കെ ജി രവീന്ദ്രന്റെയും സ്‌മൃതിമണ്ഡപത്തിൽനിന്ന്‌ എത്തിച്ചു. ജാഥകൾ രാമപുരം അമ്പലം ജങ്‌ഷനിൽ കേന്ദ്രീകരിച്ച്‌ ഘോഷയാത്രയായി ടൗണിലെ സാംസ്‌കാരിക സമ്മേളന നഗറിൽ എത്തി. സാംസ്‌കാരിക സമ്മേളനം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്‌ഘാടനം ചെയ്‌തു. കളരിയ്‌ക്കൽ പ്രഭാകരൻപിള്ള അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ കെ എസ്‌ രാജു, അഡ്വ. എൻ ചന്ദ്രബാബു, നടി ഗായത്രി, എസ്‌ പി നമ്പൂതിരി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top