24 April Wednesday

ആർഎസ്‌എസ്‌ അരുംകൊലയ്‌ക്കെതിരെ നാടെങ്ങും പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021

പി ബി സന്ദീപ്‌ കുമാറിനെ ആർഎസ്‌എസ്‌ ക്രിമിനലുകൾ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്‌ ചാവക്കാട് ടൗണിൽ സിപിഐ എം നേതൃത്വത്തിൽ നടന്ന പ്രകടനം

തിരുവനന്തപുരം/തൃശൂർ
ആർഎസ്‌എസ്‌ നരാധമന്മാരുടെ അരുംകൊലയ്‌ക്കെതിരെ നാടെങ്ങും പ്രതിഷേധം. വ്യാഴം രാത്രി തിരുവല്ല പെരിങ്ങരയിലെ സിപിഐ എം ലോക്കൽ സെക്രട്ടറി പി ബി സന്ദീപ്‌ കുമാറിനെ ആർഎസ്‌എസ്‌ ക്രിമിനലുകൾ നിഷ്‌ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയതിൽ സമൂഹത്തിന്റെ നാനാതുറകളിൽനിന്ന്‌ പ്രതിഷേധമുയർന്നു.  തിരുവനന്തപുരത്ത്‌ സെക്രട്ടറിയറ്റിന്‌ മുന്നിൽ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധ പ്രകടനം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ഷിജൂഖാൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ വി വിനീത്‌ അധ്യക്ഷനായി.  
ജില്ലയിലും  വ്യാപക പ്രതിഷേധം. കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ നേതൃത്വത്തിൽ ഏരിയ, ലോക്കൽ കേന്ദ്രങ്ങളിൽ പ്രകടനം നടന്നു.  മതമൈത്രിയും ക്രമസമാധാനവും തകർക്കാൻ ആർഎസ്എസിനെ അനുവദിക്കില്ല എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ നേതൃത്വത്തിൽ ജില്ലാ കേന്ദ്രത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പ്രതിഷേധയോഗം ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് സെന്തിൽകുമാർ ഉദ്ഘാടനം ചെയ്തു. എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം മൃദുല അധ്യക്ഷയായി. 
കുന്നംകുളം ടൗണിൽ സിപിഐ എം നേതൃത്വത്തിൽ  പ്രതിഷേധ പ്രകടനം നടത്തി. സിപിഐ എം ചാവക്കാട് ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു. മണ്ണുത്തി ഏരിയയിൽ ഒല്ലൂക്കര, മണ്ണുത്തി, മാടക്കത്തറ
താണിക്കുടം, മുല്ലക്കര, പട്ടിക്കാട്, പീച്ചി, കണ്ണാറ, നടത്തറ, മൂർക്കനിക്കര, വലക്കാവ്, ചേരുംകുഴി എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനം നടന്നു. കൊടകര ഏരിയയിൽ കൊടകര, വെള്ളിക്കുളങ്ങര,പറപ്പൂക്കര,അളഗപ്പനഗർ ഈസ്റ്റ് എന്നിവിടങ്ങളിൽ പ്രകടനം നടന്നു. നാട്ടിക  ഏരിയയിൽ സിപിഐ എം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ കയ്പമംഗലം,  എടമുട്ടം, നാട്ടിക, വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ, കുണ്ടലിയൂർ  എന്നിവിടങ്ങളിൽ പ്രതിഷേധപ്രകടനം നടന്നു. 
മണലൂരിൽ തൈക്കാട്, എളവള്ളി, ചിറ്റാട്ടുകര, പാവറട്ടി, മുല്ലശേരി, അന്നകര, വെങ്കിടങ്ങ്ഈസ്റ്റ്, വെസ്റ്റ്, മണലൂർ, കാരമുക്ക്, അരിമ്പൂർ, അന്തിക്കാട് ഈസ്റ്റ്, വെസ്റ്റ് എന്നിവിടങ്ങളിൽ പ്രകടനം നടന്നു.കിഴക്കേകോട്ട  ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും  നടത്തി.  
ചേർപ്പ് ഏരിയയിലെ താന്ന്യം വടക്ക്, താന്ന്യം തെക്ക്, ചാഴൂർ, കുറുമ്പിലാവ്, ചേർപ്പ്, ഊരകം, പാറളം, കോടന്നൂർ, പാലിശേരി, അവിണിശേരി, വല്ലച്ചിറ, ആറാട്ടുപുഴ എന്നീ 12 ലോക്കലുകളിൽ പ്രകടനം നടന്നു.
ഒളരി  ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.ചാലക്കുടി, പോട്ട എന്നിവിടങ്ങളിൽ സിപിഐ എം നേതൃത്വത്തിൽ പ്രകടനം നടന്നു. വടക്കാഞ്ചേരിയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗവും നടത്തി. വടക്കാഞ്ചേരി, കടങ്ങോട് , പന്നിത്തടം,  ചിറ്റ ണ്ട എന്നിവിടങ്ങളിലാണ്‌ പ്രകടനം നടന്നത്‌. മാള ഏരിയ യിൽ എല്ലാ ലോക്കൽ കേന്ദ്രങ്ങളിലും പ്രകടനം നടന്നു.   മാള ടൗൺ, അന്നമനട ഈസ്ററ്, അന്നമനട സെന്റർ, പൊയ്യസെന്റർ, കുഴുർ, വെള്ളാങ്കല്ലൂർ, കോണത്തു കുന്നു, പുത്തൻ ചിറ, ആളൂർ, കൊമ്പൊടിഞ്ഞാമാക്കൽ, അഷ്ട മിച്ചിറ എന്നീ കേന്ദ്രങ്ങളിൽ പ്രകടനം നടന്നു. 
പുഴയ്‌ക്കൽ ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ സിപിഐ എം പ്രതിഷേധ പ്രകടനവും പൊതുയോഗവും  നടത്തി.  കോലഴി, പേരാമംഗലം, കൈപ്പറമ്പ് സെന്റർ,  വരടിയം, മുളങ്കുന്നത്തുകാവ്‌,  കൊട്ടേക്കാട്, അവണൂർ, മുതുവറ, ചിറ്റിലപ്പിള്ളി സെന്റർ,  പോന്നോർ,  പറപ്പൂർ സെന്റർ എന്നിവിടങ്ങളിലാണ്‌ പ്രകടനവും യോഗവും നടന്നത്‌.
സിപിഐ എം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റിക്കു കീഴിലെ ലോക്കൽ കമ്മിറ്റികളിൽ പ്രകടനവും പൊതുയോഗവും നടത്തി. പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം, എടവിലങ്ങ്, പി വെമ്പല്ലൂർ ,എറിയാട്, മേത്തല, ലോകമലേശ്വരം, പുല്ലൂറ്റ് ലോക്കൽ കമ്മിറ്റികളിലാണ് പ്രകടനവും പൊതുയോഗവും നടത്തിയത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top