17 December Wednesday

ദേശീയപാതാ വികസനം ആനുകൂല്യമാവശ്യപ്പെട്ട് വ്യാപാരികളുടെ 
കുത്തിയിരിപ്പ്‌ സമരം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2023

വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കണ്ണൂർ താണയിലെ ദേശീയപാത പ്രോജക്ട് ഓഫീസിലേക്ക്‌ നടത്തിയ മാർച്ച് കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

 കണ്ണൂർ

ദേശീയപാത വികസനത്തിന്റെ  ഭാഗമായി ഒഴിപ്പിച്ച മുഴുവൻ വ്യാപാരികളുടെയും അപേക്ഷ പരിഗണിക്കണമെന്നാവശ്യപ്പെട്ട്‌ വ്യാപാരി വ്യവസായി  സമിതി ജില്ലാകമ്മിറ്റി  നേതൃത്വത്തിൽ കണ്ണൂർ താണയിലെ ദേശീയപാത  പ്രോജക്ട് ഓഫീസിനുമുന്നിൽ കുത്തിയിരിപ്പ്‌ സമരം നടത്തി.  
ആനുകൂല്യം നൽകാൻ ബാക്കിയുള്ളവർക്ക്‌ ഉടൻ വിതരണംചെയ്യുക, സർക്കാർ പ്രഖ്യാപിച്ച പാക്കേജ് ഉടൻ നടപ്പാക്കുക, കാലാനുസൃതമായി  ആനുകൂല്യം വർധിപ്പിക്കുക, നിബന്ധന ഉദാരമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം. 
കെ വി സുമേഷ്ഉ എംഎൽഎ ഉദ്ഘാടനംചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് പി വിജയൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി എം സുഗുണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം എ ഹമീദ് ഹാജി, കെ പങ്കജവല്ലി, ചാക്കോ മുല്ലപ്പള്ളി, ആക്‌ഷൻ കമ്മിറ്റി കൺവീനർ കെ വി ഉണ്ണികൃഷ്ണൻ, കെ കെ സഹദേവൻ, കെ വി ഉണ്ണികൃഷ്ണൻ , സി മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top