ചെറുവത്തൂർ
സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമത്തിനെതിരെ പ്രതിരോധം തീർക്കാൻ ആഹ്വാനം ചെയ്‌ത് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം സമാപിച്ചു. യാത്രയയപ്പ് സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി ജാനകി അധ്യക്ഷയായി. കെ വി ഭാസ്കരൻ, ടി കെ ദിവാകരൻ, അശോക റൈ, ടി വി നാരായണൻ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. ബി അനിൽകുമാർ, ടി തമ്പാൻ, കയനി കുഞ്ഞിക്കണ്ണൻ, തെരുവത്ത് നാരായണൻ എന്നിവർ സംസാരിച്ചു. റകെ വി വിശ്വനാഥൻ സ്വാഗതവും ഒ പി ലങ്കേഷ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ പ്രഭാകരൻ (പ്രസിഡന്റ്), സുരേഷ് പായം, പി ആർ ബാലകൃഷ്ണൻ, കെ വി തങ്കമണി, ടി വി രാജീവൻ, പി രാധാമണി, കെ രാജൻ (വൈസ് പ്രസിഡന്റ്), കെ വി വിശ്വനാഥൻ (സെക്രട്ടറി), ബി കൈരളി, ബി മോഹനൻ, എ കെ ലക്ഷ്മണൻ, പി വി ജയശ്രീ, വി രാജേന്ദ്രൻ, ഒ പി ലങ്കേഷ് (ജോ. സെക്രട്ടറി), കെ രഘു (ട്രഷറർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..