കോട്ടയം
ഡൽഹിയിൽ നടന്ന കർഷകസമരത്തിലേക്ക് വാഹനം കയറ്റി കർഷക കൂട്ടക്കൊല നടത്തിയ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഐടിയു, കർഷകസംഘം, കെഎസ്‌കെടിയു എന്നിവയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തി.
കോട്ടയത്ത് ഹെഡ് പോസ്‌റ്റോഫീസിലേക്ക് നടന്ന മാർച്ച് കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം കെ പ്രഭാകരൻ ഉദ്‌ഘാടനംചെയ്‌തു. കർഷകസംഘം ഏരിയ സെക്രട്ടറി ടി എം രാജൻ അധ്യക്ഷനായി. വിവിധ സംഘടനാ നേതാക്കളായ സി എൻ സത്യനേശൻ, സുനിൽ തോമസ്, പി ജെ വർഗീസ്, ജിബി ജോൺ, കെ കെ രാരിച്ചൻ എന്നിവർ സംസാരിച്ചു.
മെഡിക്കൽ കോളേജ് ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ചു ധർണയും സംഘടിപ്പിച്ചു. കർഷകസംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയ സെക്രട്ടറി പി വി പ്രദീപ് അധ്യക്ഷനായി. കർഷസംഘം ജില്ല ജോയിന്റ് സെക്രട്ടറി എം എസ് സാനു, ഏരിയ സെക്രട്ടറി ഇ എസ് ബിജു, ഏരിയ പ്രസിഡന്റ് രതീഷ് രത്നാകരൻ, സിഐടിയു ഏരിയ പ്രസിഡന്റ് കെ എൻ രവി, കെഎഎസ്‌കെടിയു ഏരിയ സെക്രട്ടറി പി എസ് വിനോദ്, ജയമോൻ രാജൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..