കോട്ടയം
മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളും മറ്റ് സർക്കാർ ഓഫീസുകളും പരിസരവും ശുചീകരിച്ചു. പ്രസിഡന്റ് കെ വി ബിന്ദുവിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തും പരിസരവും ശുചീകരിച്ചു. തദ്ദേശ സ്ഥാപനങ്ങളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. കലക്‌ട്രേറ്റും കോടതി ഓഫീസുകളുമടക്കം ശുചീകരിച്ചു. മാലിന്യമുക്തം നവകേരളം പ്രതിജ്ഞയെടുത്തശേഷം ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വിദ്യാർഥികൾ, യുവാക്കൾ, എൻഎസ്എസ്, എൻസിസി, പൊതുപ്രവർത്തകർ, - തൊഴിലാളി- സംഘടന പ്രവർത്തകർ, വ്യാപാരികൾ, ലൈബ്രറി-കലാ-സാംസ്‌കാരിക പ്രവർത്തകർ, കുടുംബശ്രീ, തൊഴിലുറപ്പ്, സർക്കാർ ജീവനക്കാർ, മത-സാമുദായക സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കിയാണ് ശുചീകരണം നടത്തുന്നത്. മാലിന്യം വലിച്ചെറിയുന്ന സ്ഥലങ്ങൾ വൃത്തിയാക്കിയശേഷം പൂന്തോട്ടം നിർമിക്കുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ എൻഎസ്എസ് സ്‌നേഹാരാമം പദ്ധതിയും നടപ്പാക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..