12 July Saturday

ഫാമിൽ മോഷണം; 6 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022

അറസ്റ്റിലായ പ്രതികൾ

തിരുവനന്തപുരം
വാളക്കോട് ഫാംഹൗസിൽ മോഷണം നടത്തിയ ആറ്‌ പേർ പിടിയിൽ. വടക്കുംകര ശാലുഭവനിൽ ഷാലു (32), കുളത്തുമ്മൽ വില്ലേജിൽ കട്ടയ്ക്കോട് മുഴുവൻകോട് വാളക്കോട് ചരുവിള പുത്തൻ വീട്ടിൽ രാജേഷ് (37), മലപ്പനംകോട് അഞ്ചുഭവനിൽ അനിൽകുമാർ (52), പനയംകോട് വാളക്കോട് വട്ടവിള വീട്ടിൽ സുരേഷ് (29), കട്ടയ്ക്കോട് വാളക്കോട് വട്ടവിള പുത്തൻ വീട്ടിൽ സന്തു (35), കുക്കുർണി കിഴക്കരികത്ത് വീട്ടിൽ ജോണി (33) എന്നിവരാണ്‌ കാട്ടാക്കട ഡിവൈഎസ്‌പിക്ക്‌ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്‌നടത്തിയ അന്വേഷണത്തിൽ പിടിയിലായത്‌.
സെപ്‌തംബറിലായിരുന്നു കേസിനാസ്‌പദ സംഭവം. പല തവണകളായി ഫാം ഹൗസിന്റെ പൂട്ട് പൊളിച്ച് ഫാമിനകത്തെ 23 ചെറിയ ഇരുമ്പ് വാതിലും  ഇരുമ്പ് കമ്പിവേലികളും ഷീറ്റുകളും എട്ട്‌ സിസിടിവി കാമറയും  രണ്ട് മോട്ടോറും  പട്ടിക കഷണങ്ങളുമാണ്‌ മോഷ്ടിച്ചത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top