25 April Thursday

സാങ്കേതിക വിദ്യാധിഷ്ഠിത കൃഷി പദ്ധതി സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022
കോട്ടയം
സഹകരണ മേഖലയിലെ സാങ്കേതിക വിദ്യാധിഷ്ഠിത കൃഷി പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ചൊവ്വ വൈകിട്ട് അഞ്ചിന്‌ ആനിക്കാട് റീജണൽ ഫാർമേഴ്‌സ് സഹകരണബാങ്ക് അങ്കണത്തിൽ നടക്കും. സഹകരണ- മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷനാകും. കലക്ടർ ഡോ. പി കെ ജയശ്രീ മുഖ്യപ്രഭാഷണം നിർവഹിക്കും. ചടങ്ങിൽ സംസ്ഥാന ആസൂത്രണബോർഡ് കാർഷിക-സഹകരണവിഭാഗം മേധാവി എസ് എസ് നാഗേഷ് പദ്ധതി വിശദീകരണം നടത്തും. 
സംസ്ഥാന ആസൂത്രണ ബോർഡിന്റെ നിർദേശപ്രകാരം സഹകരണ മേഖലയിൽ സാങ്കേതിക വിദ്യാധിഷ്ഠിത കൃഷി പദ്ധതിയുടെ 14 പ്രോജക്ടുകൾക്കാണ്‌ തുടക്കം കുറിക്കുന്നത്. കാർഷികോൽപ്പന്നങ്ങളുടെ ഉൽപാദനം, സമാഹരണം, മൂല്യവർധിത ഉൽപന്നമാക്കൽ, ചില്ലറവിൽപനം തുടങ്ങി കൃഷി ചെയ്യുന്നതു മുതൽ വിപണനം നടത്തുന്നതുവരെയുള്ള എല്ലാ പദ്ധതികളെയും പരിപോഷിപ്പിച്ച് അടുത്ത അഞ്ചുവർഷത്തിനുള്ളിൽ സംസ്ഥാനത്ത് കാർഷിക വികസന മുന്നേറ്റമുണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top