27 April Saturday

നാടിന്റെ സ്മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022

സിപിഐ എം പനത്തടി ഏരിയാ കമ്മിറ്റി രാജപുരത്ത് സംഘടിപ്പിച്ച അനുശോചന യോഗത്തിൽ ഫൊറോന 
പള്ളി വികാരി ഫാ. ജോർജ്ജ് പുതുപറമ്പിൽ സംസാരിക്കുന്നു.

 കാസർകോട്‌ 

സിപിഐ എമ്മിന്റെ സമുന്നതനായ  നേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്റെ വേർപാടിൽ അനുശോചിച്ച്‌ സിപിഐ എം ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ മൗനജാഥയും അനുസ്‌മരണവും സംഘടിപ്പിച്ചു.
കുറ്റിക്കോലിൽ  എം അനന്തൻ അധ്യക്ഷനായി. ഇ പത്മാവതി, സി ബാലൻ, കെ കുഞ്ഞിരാമൻ, എം ബൽറാം നമ്പ്യാർ, ദിലീപ് പള്ളഞ്ചി, മുരളി പയ്യങ്ങാനം, എ മാധവൻ, പി കെ ഗോപാലൻ, സി ഗോപിനാഥൻ  സംസാരിച്ചു.  
ചീമേനിയിൽ ഏരിയാ സെക്രട്ടറി കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. കെ ശകുന്തള അധ്യക്ഷയായി. കരിമ്പിൽ കൃഷ്ണൻ,  കെ രാജൻ,  അസിനാർ മൗലവി,  പി രാജീവൻ, എ ജയറാം,എം കെ നളിനാക്ഷൻ  എന്നിവർ സംസാരിച്ചു.  ----
ബോവിക്കാനത്ത്  ഏരിയാ സെക്രട്ടറി എം മാധവൻ ഉദ്ഘാടനം ചെയ്തു. ബി കെ നാരായണൻ അധ്യക്ഷനായി. എം കുഞ്ഞമ്പു നമ്പ്യാർ, കെ ബി മുഹമ്മദ് കുഞ്ഞി, അശോകൻ, പി വി മിനി, ബഡുവൻകുഞ്ഞി ചാൽക്കര, ഖാലിദ് ബെള്ളിപ്പാടി, അബ്ബാസ് കൊളച്ചെപ്പ്, കെ ദാമോദരൻ, വി കുഞ്ഞിരാമൻ, പി രവീന്ദ്രൻ, അബ്ദുൽഖാദർ കൊളോട്ട്‌,  പി ബാലകൃഷ്ണൻ  എന്നിവർ സംസാരിച്ചു. 
-നീലേശ്വരം മാർക്കറ്റ് ജങ്‌ഷനിൽ ജില്ലാ സെക്രട്ടറിയറ്റംഗം സി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ടി വി ശാന്ത അധ്യക്ഷനായി. എം രാജൻ, എം അസൈനാർ, പി വിജയകുമാർ, സുരേഷ് പുതിയേടത്ത്,  പി യു വിജയകുമാർ എം രാധാകൃഷ്ണൻ നായർ, എം ജെ ജോയി, ഇ കെ മുസ്തഫ, കെ പി ജയരാജൻ, പി പി മുഹമ്മദ് റാഫി, കരുവക്കാൽ ദാമോദരൻ,  കെ വി ദാമോദരൻ എന്നിവർ സം സാരിച്ചു.
രാജപുരത്ത് കെ എ പ്രഭാകരൻ അധ്യക്ഷനായി. ഫാ. ജോർജ്‌പുതുപറമ്പിൽ, ഒക്ലാവ് കൃഷ്ണൻ, ബി രത്‌നാകരൻ നമ്പ്യാർ, എം എം സൈമൺ, എ കെ മാധവൻ, ജോസ് പുതുശേരിക്കാലായിൽ, ജി ശിവദാസ്, സി ടി ലൂക്കോസ്, അഖില പീറ്റർ, എ കെ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.  
കുമ്പളയിൽ  ജില്ലാ കമ്മിറ്റി അംഗം പി  രഘുദേവൻ ഉദ്ഘാടനം ചെയ്തു. ജഗന്നാഥ ഷെട്ടി അധ്യക്ഷനായി. സുബൈർ പടുപ്പ്, ബേബി ഷെട്ടി, എ കെ ആരിഫ്, അബൂബക്കർ സിദ്ദിഖ്, രവി പൂജാരി, അഹമ്മദ്‌ അലി, താജുദീൻ മൊഗ്രാൽ,  സുബ്ബണ്ണ ആൾവ, ബി ശോഭ, പ്രകാശ് അമ്മണ്ണായ, ശങ്കർ റൈ, നാസറുദ്ദീന് മലങ്കര,  എ നസീൽ എന്നിവർ സംസാരിച്ചു. ---------സി എ സുബൈർ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top