25 April Thursday

മാനന്തവാടിയിൽ വീണ്ടും വടിവാള്‍ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022

മാനന്തവാടി കല്ലുമൊട്ടംകുന്നില്‍ കണ്ടെത്തിയ വടിവാൾ

മാനന്തവാടി 
കല്ലുമൊട്ടംകുന്നില്‍ സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ വടിവാള്‍ കണ്ടെത്തി.
മുമ്പ്‌ വടിവാളുകൾ കണ്ടെടുത്ത പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ എരുമത്തെരുവിലെ എസ് ആൻഡ്‌ എസ് ടയര്‍ വര്‍ക്സ്‌ ഉടമ മിയ മൻസിലിൽ സലീമിന്റെ വീടിനടുത്തുള്ള പറമ്പിൽനിന്നാണ് രണ്ടടി വലിപ്പമുള്ള അധികം പഴക്കമില്ലാത്ത വടിവാൾ കണ്ടെത്തിയത്. എരുമത്തെരുവിലെ റെയ്ഡിനുശേഷം സലീം ഒളിവിലാണ്.
കാടുവെട്ടുന്നതിനിടെയാണ് ഇത്‌ ശ്രദ്ധയിൽപ്പെട്ടത്‌. തുടർന്ന് മാനന്തവാടി പൊലീസിൽ അറിയിക്കുകയായിരുന്നു. എസ് ഐ രാംജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി വാൾ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ സലീമിന്റെ വീടും പരിസരവും പൊലീസ് തിരച്ചിൽ നടത്തിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top