03 July Thursday

ശ്രീചിത്രയിൽ കാർഡിയോളജി സബ്‌ സ്‌പെഷ്യാലിറ്റി ക്ലിനിക്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021
തിരുവനന്തപുരം
രാജ്യത്ത്‌ ആദ്യമായി കാർഡിയോളജി സബ്- സ്പെഷ്യാലിറ്റികൾക്ക് മാത്രമായുള്ള പുനഃപരിശോധനാ ക്ലിനിക്കുകൾ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ചു. ഡയറക്ടർ, പ്രൊഫ. അജിത് കുമാർ ഉദ്‌ഘാടനം ചെയ്തു.
ഇതാദ്യമായാണ് രാജ്യത്ത്‌ കാർഡിയോളജി സബ്-സ്പെഷ്യാലിറ്റികൾക്ക് മാത്രമായി ഉള്ള പുനഃപരിശോധനാ ക്ലിനിക്കുകൾ പൊതുമേഖലാ ആശുപത്രിയിൽ ആരംഭിക്കുന്നത്. ഹൃദ്രോഗ ചികിത്സാ വിദഗ്‌ധർ മേൽനോട്ടം വഹിക്കുന്ന   ക്ലിനിക്കുകളിൽ സമഗ്രരോഗീപരിചരണവും ക്ലിനിക്കൽ ഗവേഷണവും പ്രോത്സാഹിപ്പിക്കും. 
ഇൻസ്റ്റിറ്റ്യൂട്ട് കാർഡിയോളജി വിഭാഗത്തിൽ ഒരു തവണയെങ്കിലും രജിസ്റ്റർ ചെയ്തിട്ടുള്ള രോഗികൾക്കാണ് ചികിത്സാ സൗകര്യം ലഭിക്കുക. ആശുപത്രിയിൽ നേരിൽ വരാൻ പ്രയാസമുള്ളവർക്ക്‌ ഇ-–-കൺസൾട്ടേഷനുള്ള സൗകര്യവും ലഭ്യമാണ്. 
ക്ലിനിക്കിന്റെ സമയം സംബന്ധിച്ച വിവരങ്ങൾക്ക് നമ്പർ: 04712524533, 180, 415, 535. ഇ–-മെയിൽ:sct@sctimst.ac.in.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top