25 April Thursday

വിലയിൽ വേവുന്ന 
രുചിയിടങ്ങൾ; വാണിജ്യസിലിണ്ടർ വില വീണ്ടും കൂട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021
കോട്ടയം> പൊതുവെ കച്ചവടമില്ല, ഇന്ധനവില കാരണം അവശ്യസാധനങ്ങളുടെ വിലക്കയറ്റവും. അതിനിടയിലാണ്‌ ഇടിത്തീയായി വാണിജ്യസിലിണ്ടറുകളുടെ വില കേന്ദ്രം കുത്തനെ ഉയർത്തിയത്‌. അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ ഹോട്ടലുകൾ താഴിടാൻ നിർബന്ധിതമാകുകയാണിപ്പോൾ. ചെറുതും വലുതുമായി രണ്ടായിരത്തിനടുത്ത് ഹോട്ടലുകളുള്ള ജില്ലയിൽ 30 ശതമാനത്തിൽതാഴെ മാത്രമാണ്‌ പ്രവർത്തനം. 
 
വരുമാനം കുറഞ്ഞതിനാൽ ഹോട്ടലുകൾ ജീവനക്കാരെ കുറച്ചു. പാഴ്‌സൽമാത്രംകൊണ്ട്‌ വ്യവസായം നിലനിൽക്കില്ലെന്ന്‌ ഹോട്ടലുടമകൾ പറയുന്നു. 1478 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന്‌ കഴിഞ്ഞമാസം 90 രൂപയാണ്‌ കൂട്ടിയത്‌. ആഗസ്‌ത്‌ ഒന്നുമുതൽ ഒരുകുറ്റിക്ക്‌ 75.50 രൂപ വീണ്ടുംകൂട്ടി. 1643.50 രൂപയാണ്‌ പുതിയ വില. ചുരുങ്ങിയത്‌ ഒരുസിലിണ്ടർ ഒരുദിവസം വേണം. വിലക്കയറ്റത്തോടെ ഇത്‌ ഭാരിച്ച ബാധ്യതയായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top