29 March Friday

കോവിഡ്‌ @ 787 
ടിപിആർ 18.97%

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021

 

കൽപ്പറ്റ
 ജില്ലയിൽ  ചൊവ്വാഴ്‌ച  787 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു. 394 പേർ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.97 ആണ്. 782 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 12 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 78,959 ആയി. 72,061 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 5786 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 4341 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവർ
പൊഴുതന 86,  മേപ്പാടി 76, അമ്പലവയൽ 56,  ബത്തേരി 50,  കണിയാമ്പറ്റ 49,   നെൻമേനി 44,  മുട്ടിൽ 41,  വൈത്തിരി 38,  പനമരം 37,  വെള്ളമുണ്ട 33,  കൽപ്പറ്റ 30,  മീനങ്ങാടി 28,  തൊണ്ടർനാട് 23,  മുള്ളൻകൊല്ലി,  നൂൽപ്പുഴ,  പടിഞ്ഞാറത്തറ,  പുൽപ്പള്ളി 22 വീതം,  പൂതാടി 21,  മാനന്തവാടി 16,  വെങ്ങപ്പള്ളി 14,  എടവക 13,  തവിഞ്ഞാൽ,  തിരുനെല്ലി 11 വീതം,  തരിയോട് 10,  കോട്ടത്തറ 5,  മൂപ്പൈനാട് ഒരാൾക്കും ഒരു കാസർകോട്‌ സ്വദേശിക്കുമാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. കൂടാതെ ഇതര സംസ്ഥാനത്തുനിന്ന്‌ എത്തിയ 5 തമിഴ്‌നാട് സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു.
394 പേർക്ക് രോഗമുക്തി
ആശുപത്രിയിൽ ചികിത്സയിലായിരുന്ന 50 പേരും, വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 344 പേരുമാണ് രോഗമുക്തരായത്.
1543 പേർ പുതുതായി 
നിരീക്ഷണത്തിൽ
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ  ചൊവ്വാഴ്‌ച പുതുതായി നിരീക്ഷണത്തിലായത് 1543 പേരാണ്. 1122 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 16,006 പേർ.   പുതുതായി 113 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായി. ജില്ലയിൽ നിന്ന് 5631 സാമ്പിളുകളാണ് ചൊവ്വാഴ്‌ച പരിശോധനക്കയച്ചത്. ഇതുവരെ 6,09,355 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതിൽ 6,01,552 എണ്ണത്തിന്റെ ഫലം ലഭിച്ചു. 5,22,593 പേർ നെഗറ്റീവും 78,959 പേർ പോസിറ്റീവുമാണ്.
കണ്ടെയിൻമെന്റ് സോൺ
തവിഞ്ഞാൽ പഞ്ചായത്തിലെ വാർഡ് 22 (ആലാറ്റിൽ) കണ്ടെയിൻമെന്റ് സോണായി  കലക്ടർ പ്രഖ്യാപിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top