27 April Saturday

കോവിഡ് കാലത്ത് വലവീശി 
ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021
മാനന്തവാടി
കോവിഡ് കാലത്ത് വലവീശി ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ സജീവം.
ഇ മെയിൽ, ഫെയ്സ് ബുക്ക്, ടെക്സ്റ്റ് മെസേജുകളിലൂടെ വ്യാജ സന്ദേശങ്ങൾ അയച്ചാണ് ഓൺലൈൻ തട്ടിപ്പിന് ശ്രമിക്കുന്നത്. ബമ്പർ ലോട്ടറികളും വിലകൂടിയ ഫോണുകളും മറ്റും ലഭിച്ചെന്നുപറഞ്ഞ് മെസേജുകൾ അയച്ചാണ് ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്. 
അതോടൊപ്പം സുഹൃത്തുകളുടെ വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ട് നിർമിച്ച്  പണംചോദിക്കുന്ന സംഘങ്ങളുമുണ്ട്. കഴിഞ്ഞമാസം ഒ ആർ കേളു എംഎൽഎയുടെ വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ട് അജ്‌ഞാതർ നിർമിച്ചിരുന്നു. 
പൊലീസുകാർ, ഡോക്ടർമാർ തുടങ്ങി എല്ലാ വിഭാഗത്തിൽപ്പെട്ടവരുടെയും വ്യാജ അക്കൗണ്ടുകൾ നിർമിച്ച് സുഹൃത്തുക്കളോട് പണം ആവശ്യപ്പെട്ട സംഭവങ്ങളുമുണ്ടായി. കോവിഡ് പ്രതിസന്ധികാലത്ത് സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ ലക്ഷ്യമിട്ട് ലോൺ ആപ്പ് സംഘവും സജീവമാണ്. ഇവരുടെ ഓൺലൈൻ വലകളിൽപ്പെട്ട് പണം നഷ്ടപ്പെട്ടവരുമുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top