25 April Thursday

ഇ എം എസിന്റെ ലോകം– ദേശീയ സെമിനാർ സംഘാടക സമിതി ഓഫീസ്‌ ഉദ്‌ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023
മലപ്പുറം
ഇരുപത്തഞ്ചാമത്‌ ‘ഇ എം എസിന്റെ ലോകം–- ദേശീയ സെമിനാറി’ന്റെ സംഘാടക സമിതി ഓഫീസ്‌ തിങ്കളാഴ്‌ച ഉദ്‌ഘാടനംചെയ്യും. എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി ഓഫീസിലാണ്‌ സംഘാടക സമിതി ഓഫീസ്‌ പ്രവർത്തിക്കുക. വൈകിട്ട്‌ അഞ്ചിന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ ഉദ്‌ഘാടനം നിർവഹിക്കും. 
13, 14 തീയതികളിൽ മലപ്പുറം വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി സ്‌മാരക ടൗൺഹാൾ, വ്യാപാര ഭവൻ എന്നിവിടങ്ങളിലാണ്‌ ഇത്തവണത്തെ സെമിനാർ. 13ന്‌ രാവിലെ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ ഉദ്‌ഘാടനംചെയ്യും. പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ അധ്യക്ഷനാകും. കവി സച്ചിദാനന്ദൻ ഇ എം എസ്‌ അനുസ്‌മരണ പ്രഭാഷണം നടത്തും.  14ന്‌ വൈകിട്ട്‌ നാലിന്‌ സെമിനാറിന്റെ സമാപനത്തിൽ മതനിരപേക്ഷ സായാഹ്നം സംഘടിപ്പിക്കും. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനംചെയ്യും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top