26 April Friday

ബിഎസ്എന്‍എല്‍ 4ജി, 5ജി സര്‍വീസ് 
ഉടന്‍ ആരംഭിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം 
സിഐടിയു ജില്ലാ പ്രസിഡന്റ് വി ശശികുമാർ ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം 
ബിഎസ്എൻഎൽ 4ജി, 5ജി സർവീസ് രാജ്യത്ത് ഉടൻ ആരംഭിക്കണമെന്നും ശമ്പള പരിഷ്‌കരണവും പുതിയ പ്രൊമോഷൻ പോളിസിയും നടപ്പാക്കണമെന്നും ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എൻജിഒ യൂണിയൻ ഹാളിൽ സിഐടിയു ജില്ലാ പ്രസിഡന്റ് വി ശശികുമാർ ഉദ്ഘാടനംചെയ്തു. 
ജില്ലാ പ്രസിഡന്റ് എം പി വേലായുധൻ അധ്യക്ഷനായി. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി എം വിജയകുമാർ, അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറി പി മനോഹരൻ, എം എൻ മാധവൻ (എഐബിഡിപിഎ), പി ടി ഗോപാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. വി പി  അബ്ദുള്ള സ്വാഗതവും എ കെ അനുഷ നന്ദിയും പറഞ്ഞു. 
ഭാരവാഹികൾ: ടി കെ ഷിനീഷ് (പ്രസിഡന്റ്), കെ എസ് പ്രദീപ് (സെക്രട്ടറി), എൻ ബി സനിൽ (ട്രഷറർ). 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top