മലപ്പുറം
ജലജന്യരോഗങ്ങളും പ്രതിരോധ മാർഗങ്ങളും വിഷയത്തിൽ ആരോഗ്യവകുപ്പ് മാധ്യമ ശിൽപ്പശാല സംഘടിപ്പിച്ചു. ഡിഎംഒ ആർ രേണുക ഉദ്ഘാടനംചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് വിമൽ കോട്ടക്കൽ അധ്യക്ഷനായി. ആരോഗ്യ കേരളം പ്രൊജക്ട് മാനേജർ ഡോ. ടി എൻ അനൂപ് മുഖ്യപ്രഭാഷണം നടത്തി. പിആർഡി അസിസ്‌റ്റന്റ് എഡിറ്റർ ഐ ആർ പ്രസാദ് സംസാരിച്ചു. മഴക്കാലരോഗങ്ങളും പ്രതിരോധമാർഗങ്ങളും വിഷയത്തിൽ ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. സി ഷുബിനും മാതൃശിശുസംരക്ഷണം: ജില്ലയിലെ വെല്ലുവിളികൾ വിഷയത്തിൽ ആർസിഎച്ച് ഓഫീസർ എൻ എൻ പമിലിയും ക്ലാസെടുത്തു. ജില്ലാ മാസ് മീഡിയ ഓഫീസർ പി രാജു സ്വാഗതവും ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ പി എം ഫസൽ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..