പിലാത്തറ
കക്കോണി ഇ എം എസ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന് സമൂഹവിരുദ്ധർ തീയിട്ടു. പെട്രോളൊഴിച്ചാണ് തീയിട്ടത്. പഴയ വാരികകളും പത്രങ്ങളും കൂട്ടിയിട്ട് തീവയ്ക്കുകയായിരുന്നു. വെള്ളി അർധരാത്രിയായിരുന്നു സംഭവം. മെയ് 30 ന് പതിനാറാം വാർഡ് ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടർന്ന് കോൺഗ്രസും ആർഎസ്എസ്സും ആക്രമണം നടത്തിയിരുന്നു. പുത്തൂരിലെ സിപിഐ എം പ്രവർത്തകനായ സി വി കുഞ്ഞിരാമന്റെ വീടിന് നേരെ പടക്കമെറിഞ്ഞു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. സമാധാനന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് കുഴപ്പം സൃഷ്ടിക്കാനാണ് കോൺഗ്രസ് - സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നതെന്ന് സിപിഐ എം ചെറുതാഴം വെസ്റ്റ് ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..