28 March Thursday

ഭാവിവികസനം ലക്ഷ്യമിടുന്ന ബജറ്റ്‌: എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023
കൽപ്പറ്റ
സംസ്ഥാന ബജറ്റ്‌ ജില്ലയുടെ ഭാവിവികസനം ലക്ഷ്യമിടുന്നതാണെന്ന്‌ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. എയർ സ്‌ട്രിപ്പും കരിയർ ഗൈഡൻസ്‌ സെന്ററും നേട്ടമാകും.  
കാരാപ്പുഴ, ബാണാസുര സാഗർ പദ്ധതികൾ 2025ഓടെ കമീഷൻ ചെയ്യും.  കാരാപ്പുഴയിൽ നടപ്പാക്കുന്ന പ്രവൃത്തിയുടെ തുക 17 കോടിയിൽനിന്ന്‌ 20 കോടിയായും ബാണാസുര സാഗറിൽ 12 കോടിയിൽനിന്ന്‌ 18 കോടി രൂപയായും വർധിപ്പിച്ചു. 
ഓരോ ആദിവാസി കുടുംബത്തിനും ഒരു ഉപജീവന പദ്ധതി  പട്ടികവർഗമേഖലയിൽ മാറ്റങ്ങൾ കൊണ്ടുവരും.  ഭൂരഹരിതരായ ആദിവാസികളുടെ പുനരധിവാസത്തിനായി 45 കോടി രൂപ വകയിരുത്തിയതും ആശ്വാസമാണ്‌. ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിന്‌ 850.5 കോടി രൂപ വകയിരുത്തിയതിൽ വലിയ ശതമാനം ജില്ലയിലെ ആദിവാസികളുടെ ക്ഷേമത്തിന്‌ ഉപയോഗിക്കപ്പെടും.  പട്ടികവിദ്യാർഥികൾക്ക്‌ പഠനത്തിന്‌ പ്രോത്സാഹനം നൽകുന്നതിനും യുവജനങ്ങൾക്ക്‌ സ്വയം തൊഴിലിനും നൈപുണ്യവികസനത്തിനും തുക അനുവദിച്ചിട്ടുണ്ട്‌.  
ഗോത്രബന്ധു പദ്ധതിക്ക്‌ ബജറ്റിൽ ആറുകോടി നീക്കിവച്ചത്‌ ജില്ലയോടുള്ള കരുതലാണ്‌. പദ്ധതിയിലൂടെ  241  മെന്റർ അധ്യാപകരെയാണ്‌ സർക്കാർ നിയമിച്ചത്‌. അരിവാൾ രോഗികളുടെ സഹായ പദ്ധതിക്കായി 2.5 കോടി രൂപയുമുണ്ട്‌.
വന്യമൃഗശല്യം തടയാൻ 50.85 കോടി രൂപ ബജറ്റിലുണ്ട്‌. വനം വന്യജീവി മേഖലയുടെ വികസനത്തിന്‌ 241.66 കോടി രൂപയുമുണ്ട്‌. വയനാട്‌ ഉൾപ്പെടെയുള്ള ജില്ലകൾക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും എൽഡിഎഫ്‌ വിലയിരുത്തി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top