29 March Friday

തൊഴില്‍ മേഖലയ്ക്ക് കരുത്തുപകരും: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023
കൊല്ലം
റബർ, കശുവണ്ടി, കയർ, മത്സ്യം തുടങ്ങിയ പരമ്പരാഗത അസംഘടിത തൊഴിലാളികൾക്ക് ആശ്വാസകരമായ ബജറ്റാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ  അവതരിപ്പിച്ചതെന്ന് സിഐടിയു ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. കേന്ദ്രം പൂർണമായും അവഗണിച്ച കശുവണ്ടി ഉൾപ്പെടെയുളള പരമ്പരാഗത തൊഴിൽ മേഖലയുടെ പുനരുദ്ധാരണത്തിനും പൊതുമേഖലാ വ്യവസായം ശക്തിപ്പെടുത്താനും ആധുനീകരണത്തിനും ആവശ്യമായ തുക മാറ്റിവച്ചിട്ടുണ്ട്. 
റബർ മേഖലയിലെ കർഷകർക്ക് സബ്സിഡിക്കായി മാറ്റിവച്ച 600 കോടി ആ മേഖലയ്ക്ക് പുതുശ്വാസം നൽകും. പൊതുമേഖലയിൽ റബർ സംസ്‌കരണത്തിനായി 1050 കോടി ചെലവിൽ വിഭാവനം ചെയ്ത കേരള റബർ ലിമിറ്റഡ് ഈ മേഖലയിലെ സ്വകാര്യ ചൂഷണത്തിൽനിന്ന് റബർ കർഷകരെയും തൊഴിലാളികളെയും സംരക്ഷിക്കുമെന്നാണ് പ്രതീക്ഷ. മീൻപിടിത്തമേഖലയ്ക്കു മാത്രമായി 321.31 കോടിയാണ് മാറ്റിവച്ചത്. 
തോട്ടം മേഖലയിൽനിന്നുള്ള ഉൽപ്പന്നങ്ങൾ സുരക്ഷിതമായി സംഭരിക്കുന്നതിന് വെയർഹൗസുകൾ  നിർമിക്കാനും തോട്ടവിളകളുടെ ബ്രാന്റിങ്ങിനും തുക വിലയിരുത്തി. കയർ, ഖാദി, കൈത്തറി എന്നീ മേഖലകളിലും സമാനമായ ഒട്ടേറെ പദ്ധതികൾ  പ്രഖ്യാപിച്ചിട്ടുണ്ട്. 
തൊഴിൽ മേഖലയെ പൂർണമായി അവഗണിച്ച കേന്ദ്രബജറ്റിന്റെ പശ്ചാത്തലത്തിൽ തൊഴിലാളികളോടും കൃഷിക്കാരോടും അനുഭാവപൂർണ  സമീപനം സ്വീകരിച്ച സംസ്ഥാന ബജറ്റിനെ സ്വാഗതം ചെയ്യുന്നുവെന്ന് ജില്ലാ പ്രസിഡന്റ്‌ ബി തുളസീധരക്കുറുപ്പും സെക്രട്ടറി എസ് ജയമോഹനും പ്രസ്താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top