26 April Friday
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയം

സംയുക്ത ട്രേഡ്‌ യൂണിയൻ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധനയങ്ങൾക്കെതിരെ സംയുക്ത ട്രേഡ്‌യൂണിയൻ സമിതി നടത്തിയ രാജ്ഭവൻ മാർച്ച്

തിരുവനന്തപുരം
കേന്ദ്രസർക്കാരിന്റെ തൊഴിലാളിദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതി നേതൃത്വത്തിൽ തലസ്ഥാനത്ത് രാജ്ഭവന്‌ മുന്നിലും ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കും മാർച്ചും ധർണയും നടത്തി. 
ഇന്ത്യൻ ലേബർ കോൺഫറൻസ് അടിയന്തരമായി വിളിച്ചുചേർക്കണം, ഐഎൽസി തീരുമാനങ്ങൾ നടപ്പാക്കണം, ലേബർ കോഡ്‌ ഉപേക്ഷിക്കുക, 2021ലെ പ്രതിരോധ സേവനം നിയമം പിൻവലിക്കുക, ട്രേഡ് യൂണിയൻ സർക്കാർ ചർച്ചകൾ ഗൗരവപൂർവം നടത്തണം, ഇപിഎഫ് പെൻഷൻ വർധിപ്പിക്കുക, അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സാർവത്രിക പെൻഷൻ നടപ്പിലാക്കുക തുടങ്ങി 12 ഇന ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണയും. 
രാജ്‌ഭവന്‌ മുന്നിൽ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്‌ഘാടനം ചെയ്‌തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി ആർ പ്രതാപൻ അധ്യക്ഷനായി. 
സിഐടിയു ജില്ലാ സെക്രട്ടറി സി ജയൻബാബു, കെ എസ് സുനിൽകുമാർ, ആർ രാമു, എസ്‌ പുഷ്‌പലത (സിഐടിയു), മാഹീൻ അബൂബക്കർ(എസ്ടിയു), കവടിയാർ ധർമൻ (കെടിയുസി), കുളത്തൂർ മധു, എൻ സുനിതകുമാരി (എൻഎൽസി), ജി ആർ സുഭാഷ് (എഐടിയുസി), വെട്ടുറോഡ് സലാം, പുത്തൻപള്ളി നിസാർ (ഐഎൻടിയുസി) എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top