29 March Friday

കേന്ദ്രനയങ്ങൾക്കെതിരെ തൊഴിലാളി മുന്നേറ്റം

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

കേന്ദ്രനയങ്ങൾക്കെതിരെ സംയുക്ത ട്രേഡ്‌ യൂണിയൻ ബിഎസ്‌എൻഎൽ എക്‌സ്‌ചേഞ്ചിനുമുന്നിൽ നടത്തിയ ധർണ എസ്ടിയു സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. എം റഹ്മത്തുള്ള ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം
കേന്ദ്രസർക്കാരിന്റെ തൊഴിലാളിദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതി നേതൃത്വത്തിൽ തലസ്ഥാനത്ത് രാജ്ഭവന്‌ മുന്നിലും ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കും മാർച്ചും ധർണയും നടത്തി. 
  തൊഴിലാളികൾക്ക് ജോലിയും കൂലിയും സ്ഥിരനിയമനവും ഇല്ലാതാക്കുന്ന നയം തിരുത്തുക, പിരിച്ചുവിടലും അടച്ചുപൂട്ടലും അവസാനിപ്പിക്കുക, ഇന്ത്യൻ ലേബർ കോൺഫറൻസ് വിളിച്ചുചേർക്കുക , ഇപിഎഫ് പെൻഷൻ വർധിപ്പിക്കുക, അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സാർവത്രിക പെൻഷൻ നടപ്പിലാക്കുക തുടങ്ങിയ  12 ഇന ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണയും. രാജ്‌ഭവന്‌ മുന്നിൽ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്‌ഘാടനം ചെയ്‌തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി ആർ പ്രതാപൻ അധ്യക്ഷനായി. 
 ജില്ലയിൽ മലപ്പുറം ബിഎസ്‌എൻഎൽ എക്‌സ്‌ചേഞ്ചിനു മുന്നിലേക്കായിരുന്നു മാർച്ച്‌.  എസ്ടിയു സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. എം റഹ്മത്തുള്ള ധർണ ഉദ്‌ഘാടനംചെയ്‌തു. ഐഎൻസിടുസി ജില്ലാ പ്രസിഡന്റ്‌ വി പി ഫിറോസ് അധ്യക്ഷനായി.  സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ, എഐടിയുസി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി സുബ്രഹ്മണ്യൻ, എസ്ടി യു ജില്ലാ പ്രസിഡ​ന്റ് വി എ  കെ തങ്ങൾ, ജനറല്‍ സെക്രട്ടറി വല്ലാഞ്ചിറ അബ്ദുൽ മജീദ്, പി സുബ്രഹ്മണ്യൻ, എം എ റസാഖ് (എഐടിയുസി), പി റസിയ (സേവ) മുഹമ്മദലി (യുടിയുസി), എ കെ വേലായുധൻ, എ ആർ വേലു എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top