29 March Friday

മൊയാരത്ത് 
ശങ്കരന്റെ 
ആത്മകഥ 
പുനഃപ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

പുനഃപ്രകാശിപ്പിച്ച മൊയാരത്ത് ശങ്കരന്റെ ആത്മകഥ സ്പീക്കർ എം ബി രാജേഷിൽ നിന്ന്‌ വടകര നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു ഏറ്റുവാങ്ങുന്നു

വടകര
സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന മൊയാരത്ത് ശങ്കരന്റെ ആത്മകഥ പുനഃപ്രകാശിപ്പിച്ചു. സിപിഐ എം നേതൃത്വത്തിൽ വടകര ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ  സ്പീക്കർ എം ബി രാജേഷ്‌ നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദുവിന്‌ നൽകി   പ്രകാശിപ്പിച്ചു. നാട് അക്ഷരാർഥത്തിൽ തിളച്ചുമറിഞ്ഞ ഒരു കാലഘട്ടത്തിന്റെ അനുഭവങ്ങളുടെ ചൂട് മുഴുവൻ പകരുന്നതാണ് മൊയാരത്തിന്റെ  ആത്മകഥയെന്ന് രാജേഷ് പറഞ്ഞു. ആത്മകഥ കൂടുതൽ ആളുകളിലേക്ക്‌ എത്തുക എന്നു പറഞ്ഞാൽ പോയ കാലത്തിന്റെ ഉജ്വല സമരാനുഭവങ്ങളെ പുതിയ കാലത്തെ ചെറുത്തു നിൽപ്പുകൾക്ക് ലഭ്യമാക്കുക എന്നാണ് അർഥം. നാട് കടന്നുപോവുന്ന സവിശേഷമായ  അന്തരീക്ഷത്തിൽ ചരിത്രത്തിൽ നിന്നുള്ള സമരോർജത്തെ മുഴുവൻ സമാഹരിച്ച്‌ ചെറുത്തുനിൽപ്പും പ്രതിരോധവും വളർത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
 സിപിഐ എം ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ അധ്യക്ഷനായി. ഇ കെ വിജയൻ എംഎൽഎ,  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ശ്രീധരൻ, പി കെ ദിവാകരൻ, ടി കെ കുഞ്ഞിരാമൻ, മൊയാരത്തിന്റെ മകൻ ജനാർദനൻ മൊയാരത്ത്, പി ഹരീന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു. കെ സി പവിത്രൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top