19 April Friday

നിർമാണത്തൊഴിലാളികൾ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

നിർമാണത്തൊഴിലാളികൾ കൊട്ടാരക്കര ഹെഡ് പോസ്റ്റ്‌ഓഫീസിനു മുന്നിൽ നടത്തിയ ധർണ മുരളി മടന്തകോട് 
ഉദ്ഘാടനംചെയ്യുന്നു

കൊട്ടാരക്കര
നിർമാണത്തൊഴിലാളികൾ കൊട്ടാരക്കര ഹെഡ്പോസ്റ്റ്‌ ഓഫീസിനു മുന്നിൽ ധർണ നടത്തി. നിർമാണത്തൊഴിലാളികളുടെ പെൻഷൻ സാമ്പത്തികബാധ്യത കേന്ദ്രസർക്കാർ ഏറ്റെടുക്കുക, 1996ലെ നിർമാണത്തൊഴിലാളി ക്ഷേമനിധി സെസ് നിയമം സംരക്ഷിക്കുക, സിമന്റ്, കമ്പി തുടങ്ങിയവയുടെ വിലക്കയറ്റം തടയുക, തൊഴിലാളി കുടുംബങ്ങൾക്ക് പ്രതിമാസം 7500 രൂപയും 10 കിലോ ഭ​ക്ഷ്യധാന്യവും നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ കൺസ്ട്രക്‌ഷൻ വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സിഐടിയു) നേതൃത്വത്തിലായിരുന്നു ധർണ.സിഐടിയു സംസ്ഥാന കമ്മിറ്റി അം​ഗം മുരളി മടന്തകോട് ഉദ്ഘാടനംചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി വി രവീന്ദ്രൻനായർ, ഏരിയ പ്രസിഡന്റ് എം ബാബു, സെക്രട്ടറി സി മുകേഷ്,  ജി ഉദയകുമാർ, ഷാജി, ആർ പ്രേമചന്ദ്രൻ, വല്ലം മോഹനൻ, സുരേഷ് പരുത്തിയറ, ടി വിജയൻ, എം ചന്ദ്രൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top