28 March Thursday
ആശയരൂപീകരണ സെമിനാർ മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു

യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം സമാനതകളില്ലാത്ത പദ്ധതി: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

 കൽപ്പറ്റ

യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം 2021 ആശയരൂപീകരണ സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനംചെയ്തു. പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിൽ പുത്തൻ ആശയത്തിന്  രൂപംനൽകുന്ന യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം രാജ്യത്ത് സമാനതകളില്ലാത്ത പദ്ധതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നൈപുണ്യ വികസനം, വ്യവസായ പുനഃസംഘടന, കാർഷിക നവീകരണം ഇവക്ക്  ഊന്നൽ നൽകി 40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് പദ്ധതി പ്രകാരം സർക്കാർ ശ്രമിക്കുന്നത്. പദ്ധതിയുടെ നാലാം ഘട്ടമാണ് പൂർത്തിയാവുന്നത്. മുൻ ഘട്ടങ്ങളിൽ നിരവധി നൂതത ആശയങ്ങളാണ് യുവാക്കളിൽനിന്ന് ഉയർന്ന് വന്നത്. ഇവ സാങ്കേതിക സർവകലാശാലകൾ ഉൾപ്പെടെയുള്ള വിവിധ സർവകലാശാലകളുമായി ബന്ധിപ്പിച്ച് ബൃഹത്തായ രീതിയിൽ ആശയ വിപുലീകരണം നടത്താൻ സാധിച്ചിട്ടുണ്ട്. സുസ്ഥിരതയിലും തുല്യതയിലും ഊന്നിയുള്ള സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിൽ പങ്ക് വഹിക്കാൻ യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിന് സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
സ്കൂൾ, കോളേജ്, ഗവേഷണ തലത്തിലുള്ള വിദ്യാർഥികൾക്ക് അവരുടെ നൂതന ആശയങ്ങൾ വികസിപ്പിക്കാനും അവ പ്രവർത്തികമാക്കാനും ആവശ്യമായ സാങ്കേതിക സഹായവും സാമ്പത്തിക സഹായവും നൽകാൻ കെ-ഡിസ്‌ക് ആവിഷ്കരിച്ച് നടപ്പാക്കുന്ന പരിപാടിയാണ് യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം. സംസ്ഥാനത്തിന്റെ വികസനം മുൻനിർത്തിയുള്ള തെരഞ്ഞെടുത്ത 20 മേഖലകളിലെ പ്രശ്നങ്ങളുടെതെ പരിഹാരത്തിന് ഊന്നൽ നൽകിയാണ്    പ്രോഗ്രാം വിഭാവനംചെയ്തിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും ദുരന്ത നിവാരണവും എന്ന വിഷയത്തിൽ ജില്ലയിൽ നടത്തിയ ആശയ രൂപീകരണ സെമിനാറിൽ ഡെൽഫ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി അസോസിയേറ്റ് പ്രൊഫസർ പി വി അരവിന്ദ്, ഐഐടി ബോംബെ പ്രൊഫസർ ടി ഐ എൽദോ, എംഎസ്എസ്ആർഎഫ് സീനിയർ ഡെവലപ്മെന്റ് കോർഡിനേറ്റർ ഗിരിജൻ ഗോപി, കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ് റിട്ട.പ്രൊഫസർ ഡോ. ടി ഡി  ജോൺ എന്നിവർ വിഷയാവതരണം നടത്തി.
മേപ്പാടി ഡി എം വിംസിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്  ബിന്ദു, മൂപ്പൈനാട്  പഞ്ചായത്ത് പ്രസിഡന്റ് എ കെ റഫീഖ്, വാർഡ് മെമ്പർ വി  കേശവൻ, ഡെപ്യൂട്ടി കലക്ടർ വി എ  അബൂബക്കർ, എംഎസ്എസ്ആർഎഫ് വയനാട് ഡയറക്ടർ വി ഷക്കീല, കെ-ഡിസ്ക് മെന്റർ കെ  സദാശിവൻ, പ്രോഗ്രാം എക്സിക്യൂട്ടീവ് അനു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top