26 April Friday

മഴവിൽനഗരം മാറ്റത്തിന്റെ കൊടിയേറ്റം

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020

 തൃശൂർ

"സമഗ്രവികസനം സമ്പൂർണ സുരക്ഷ സാർവത്രികക്ഷേമം' എന്ന മുദ്രാവാക്യം ഉയർത്തിയാണ്‌ ഇത്തവണ തൃശൂർ കോർപറേഷൻ തെരഞ്ഞെടുപ്പിനെ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേരിടുന്നത്‌. വളരുന്ന നഗരമായ തൃശൂരിന്റെ സർവതലസ്‌പർശമായ വികസനമാണ്  ലക്ഷ്യമിടുന്നത്‌. പശ്ചാത്തല വികസനം, ആരോഗ്യം വിദ്യഭ്യാസം, മാലിന്യസംസ്‌കരണം, യാത്രാ സൗകര്യം, കൃഷി ഇതരസേവനങ്ങൾ തുടങ്ങിയ  മേഖലകളിലും പുരോഗതി നേടാൻ കഴിഞ്ഞ അഞ്ച്‌ വർഷം കോർപറേഷനിലെ എൽഡിഎഫ്‌ ഭരണം കൊണ്ട്‌ സാധ്യമായി. അതിൻെറ തുടർച്ചയായി   സമഗ്രവികസം ലക്ഷ്യമാക്കികൊണ്ടുള്ള പ്രകടനപത്രികയാണ്‌ എൽഡിഎഫ്‌ മുന്നോട്ട്‌ വച്ചിരിക്കുന്നത്‌. 
കൃഷി
നഗരത്തിനു ചുറ്റുമുള്ള തണ്ണീർത്തടങ്ങൾ സംരക്ഷിക്കും. പുറമ്പോക്കിലും, പറമ്പുകളിലും ടൈറസുകളിലും കൃഷി പ്രോത്സാഹിപ്പിക്കും.  സോണൽ കാർഷികോൽപ്പന്ന വിപണന കേന്ദ്രങ്ങളാരംഭിക്കും. റസി.അസോസിയേഷനുകളിലൂടെ വിഷരഹിത പച്ചക്കറി ഉൽപ്പാദനം. കോൾപ്പാടങ്ങൾ, കുളങ്ങൾ, ഇതര കൃഷിയിടങ്ങൾ എന്നിവ ബന്ധിപ്പിച്ച്‌ ഫാം ടൂറിസം പദ്ധതി.
വിദ്യാഭ്യാസം
വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അക്കാദമിക ഭൗതിക മികവ് ഉറപ്പാക്കാൻ സമീക്ഷ സമഗ്രവിദ്യാഭ്യാസ പദ്ധതി. കോർപറേഷൻ പ്രദേശത്തെ സർക്കാർ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കും. 
ആരോഗ്യം
കോർപറേഷന്റെ നിയന്ത്രണത്തിലുള്ള ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ എന്നിവയുടെ ആധുനികവൽക്കരണവും വികസനവും ത്വരിതമാക്കും. കാൻസർ ഡിറ്റക്ഷൻ, തുടർചികിത്സാസൗകര്യങ്ങളിലേക്ക് പോകാനുള്ള സഹായം എന്നിവ ലഭ്യമാക്കുന്ന ക്യാൻസർ കോംപ്ലക്സ്.
അലോപ്പതി, ആയുർവേദം, ഹോമിയോ, യുനാനി, പ്രകൃതി ചികിത്സാരീതികൾ സംയോജിപ്പിച്ച സഞ്ജീവനി സമഗ്ര ആരോഗ്യപദ്ധതി നടപ്പിലാക്കും.
വനിതാക്ഷേമം
തൃശൂരിനെ സ്ത്രീസൗഹൃദനഗരമാക്കും. വനിതകൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും തൊഴിൽപരിശീലനത്തിനും പുതിയ പദ്ധതികൾ. ജെന്റർ പഠനകേന്ദ്രം വികസിപ്പിക്കും. എല്ലാ സോണൽ പ്രദേശങ്ങളിലും വനിതാക്ഷേമ കേന്ദ്രങ്ങൾ. മേസ്തിരിപ്പണി, ആശാരിപ്പണി, സ്വർണപ്പണി, പ്ലംബിങ്, ഇലക്ട്രീഷ്യൻ, ഡ്രൈവിങ്‌ തുടങ്ങി സ്ത്രീകൾ അധികമില്ലാത്ത തൊഴിൽ മേഖലകളിൽ വേണ്ട പരിശീലനവും സഹായങ്ങളും നല്കും. പ്രധാന മാർക്കറ്റുകളിൽ കുടുംബശ്രീ ഉല്പന്ന വിപണനകേന്ദ്രങ്ങൾ. 
പട്ടികജാതി/പട്ടികവർഗ ക്ഷേമം
ഭൂരഹിതരും ഭവനരഹിതരുമായ മുഴുവൻ പട്ടികജാതിക്കാർക്കും സൗകര്യപ്രദമായ പാർപ്പിടങ്ങൾ. പട്ടികജാതി കുടുംബങ്ങളിൽ വിദ്യാർഥികൾക്ക് പഠനമുറി. കോളനികളിൽ കമ്യൂണിറ്റി ഹാളുകൾ ഹെൽത്ത് ക്ലബ്ബുകൾ, യോഗ സെന്ററുകൾ. 'നാട്ടുകളം' നാടൻകലാമേള എല്ലാവർഷവും. എല്ലാ പട്ടികജാതി/പട്ടികവർഗ വിദ്യാർഥികൾക്കും ലാപ്ടോപ്പുകളും മറ്റു പഠനോപകരണങ്ങളും.
പഠനമികവുള്ള പട്ടികജാതി വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനവും പിന്തുണയും. ‌ വിദേശ തൊഴിൽ ധനസഹായ പദ്ധതി.
ഭിന്നശേഷി സൗഹൃദം
തൃശൂരിനെ ഭിന്നശേഷി സൗഹൃദനഗരമാക്കും. ആക്സസബിൾ തൃശൂർ പദ്ധതി: നഗരസഭയുടെ നിയന്ത്രണത്തിലും പരിധിയിലുമുള്ള സ്ഥാപനങ്ങളിൽ ഭിന്നശേഷിക്കാർക്ക് പ്രവേശിക്കാൻ റാംപുകൾ, ലിഫ്റ്റുകൾ. കാഴ്ച പരിമിതർക്കായുള്ള ശബ്ദ സംവിധാനങ്ങൾ എന്നീ സൗകര്യങ്ങൾ. കുട്ടികളിലെ വികസനവിളംബം നേരത്തെ കണ്ടുപിടിക്കാൻ ഡിവിഷൻ അടിസ്ഥാനത്തിൽ എല്ലാവർഷവും ക്യാമ്പുകൾ. വികസനവിളംബമുള്ള കുട്ടികൾക്ക്‌ തെറാപ്പി സൗകര്യങ്ങൾ ഒരുക്കും. ഓട്ടിസം ബാധിതരായ കുട്ടികൾക്ക് താമസിച്ചു പഠിക്കാൻ സൗകര്യം.
ഊർജം
കോർപറേഷൻ വൈദ്യുതിവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പുതിയ 110 കെ വി , 33 കെവിസബ്സ്റ്റേഷനുകൾ, റിങ് മെയിൻ യൂണിറ്റുകൾ, പുതിയ ഫീഡറുകൾ, ഡീസ്ട്രിബ്യൂഷൻ മോണിറ്ററിങ് സിസ്റ്റം വഴി തടസ്സരഹിത വൈദ്യുതിവിതരണം. വൈദ്യുതി വിഭാഗത്തിന്റെ സേവനം ഉപഭോക്താക്കളുടെ വീട്ടുപടിക്കൽ. ഓൺലൈൻ സംവിധാനം കൂടുതൽ ശക്തമാക്കും. പ്രധാന റോഡുകൾ വൈദ്യുതീകരിച്ച് വഴിവിളക്കുകളും അലങ്കാരവിളക്കുകളും സ്ഥാപിച്ച് മനോഹരമാക്കും. കോർപറേഷൻ മുൻകയ്യെടുത്തുള്ള സൗരോർജ പദ്ധതികൾ. മുഴുവൻ വീടുകൾക്കും വൈദ്യുതി.
ടൂറിസം
ജില്ലയിലെ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കൂടി ബന്ധപ്പെടുത്തി ഏകദിന ടൂർ റൂട്ട്. മുസിരിസ് പദ്ധതിയുമായി സംയോജിപ്പിച്ച് ടൂറിസ്റ്റ് പാക്കേജ്. തൃശൂർ പൂരം, പുലിക്കളി, കുമ്മാട്ടിക്കളി തുടങ്ങിയവയുമായി ബന്ധപ്പെട്ട് ടൂറിസം സാധ്യതകൾ വികസിപ്പിക്കും. വഞ്ചിക്കുളം നേച്വർ പാർക്ക് നിർമാണം പൂർത്തിയാക്കും. പനംകുറ്റിച്ചിറ മിനി പാർക്കിൽ ഓപ്പൺ ജിം, റിക്രിയേഷൻ സെന്റർ, കളിയുപകരണങ്ങൾ എന്നിവ സജ്ജീകരിക്കും.  നെഹ്റു പാർക്ക് അന്തർദേശീയനിലവാരത്തിലാക്കും. ഒല്ലൂക്കരയിലെ കലാഗ്രാമം പുനരുദ്ധരിക്കും. 
സ്പോർട്സ്
 ലാലൂരിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന ഐ എം വിജയൻ സ്പോർട്സ് കോംപ്ലക്സ് കായികരംഗത്തുള്ള കോർപറേഷന്റെ ഇടപെടൽ ശക്തമാക്കും. കോർപ്പറേഷൻ സ്റ്റേഡിയങ്ങൾ, കളിസ്ഥലങ്ങൾ എന്നിവ പ്രഭാത–- സായാഹ്ന സവാരികൾക്കായി തുറന്നുനല്കും. ഡിവിഷനുകളിൽ കളിസ്ഥലം നിർമിക്കുന്നതിന് സഹായം. ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ്.
പരിസ്ഥിതി സംരക്ഷണം
പൊതുയിടങ്ങളിലും, കോർപറേഷന്റെയും സർക്കാരിന്റെയും അധീനതയിലുള്ള പൊതുസ്ഥാപനങ്ങളുടെ വളപ്പുകളിലും പച്ചത്തുരുത്ത് എന്ന പേരിൽ സൂക്ഷ്മവനങ്ങൾ. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ  . അതിന് ഇൻസെന്റീവ്. ഗ്രീൻ യംങ്സ്റ്റേഴ്സ് ആർമി രൂപീകരിക്കും.
പ്രവാസി പുനരധിവാസ പദ്ധതി
കോവിഡ് പശ്ചാത്തലത്തിൽ വിദേശത്ത്‌ തൊഴിൽ നഷ്‌ടപ്പെട്ട്‌ എത്തിയവർക്കായി പ്രവാസി തൊഴിൽസംഗമങ്ങൾ സംഘടിപ്പിച്ച്‌ പുനരധിവാസപദ്ധതി.
പാർപ്പിട പദ്ധതി
പാർപ്പിമില്ലാത്തവർക്കായി പാർപ്പിട സമുച്ചയങ്ങൾ. ഭദ്രമല്ലാത്ത വീടുകൾ റിപ്പയർ ചെയ്ത് നൽകും.
വയോജനപരിപാലനം
വയോജനാരോഗ്യ പരിപാലനത്തിന് സോണൽതല പകൽവീടുകൾ. ഓൾഡേജ് റിക്രിയേഷൻ സെന്ററുകൾ. വൃദ്ധർ മാത്രമുള്ള കുടുംബങ്ങളെ കണ്ടെത്തി പരിരക്ഷ ഉറപ്പാക്കും. കുടുംബശ്രീ വയോജനപരിപാലന വളണ്ടിയർ സേന.
യുവജനക്ഷേമം
കൗമാരക്കാരുടെ പ്രശ്നത്തിന്‌ കൗൺസലിങ്‌. കൗമാര ആരോഗ്യപ്രശ്നങ്ങൾക്കായി പ്രത്യേക ക്ലിനിക്കുകൾ. യുവജനങ്ങളുടെ കർമശേഷി ഉപയോഗിക്കുന്നതിന് എനർജി പൂളുകൾ.
ട്രാൻസ്ജെൻഡർ ക്ഷേമം
ട്രാൻസ്ജെന്റർ വ്യക്തികൾക്ക് വൈദഗ്‌ധ്യപോഷണം, സ്വയംതൊഴിൽ സംരംഭങ്ങൾ. ട്രാൻസ്ജെന്റർ വിദ്യാർഥികൾക്ക് സംരക്ഷണപദ്ധതി. 
മഴവില്ല് നഗരദാരിദ്ര്യ 
നിർമാർജന പദ്ധതി
മഴവില്ല് നഗരദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി തൊഴിലില്ലായ്മ, നൈപുണ്യരാഹിത്യം, രോഗങ്ങൾ, മയക്കുമരുന്ന്, ശുചിത്വ–-കുടിവെള്ള സംവിധാനങ്ങളുടെ അഭാവം, കടബാധ്യത, അനാഥത്വം എന്നിവ പരിഹരിക്കും. ഒരു ദരിദ്ര കുടുംബത്തിലെ ഓരോ വ്യക്തികളിലും ഊന്നി വ്യക്തിഗത ജാഗ്രത പദ്ധതിയിലൂടെ അഞ്ചുവർഷംകൊണ്ട് കേവലദാരിദ്ര്യം അവസാനിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top