18 April Thursday

അർബുദ ബാധിതയ്ക്ക് സ്നേഹസ്പർശവുമായി കെഎസ്ആർടിഇഎ

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020

സഹപ്രവര്‍ത്തകന്റെ മാതാവിനുളള സ്നേഹസ്പര്‍ശം പദ്ധതിപ്രകാരമുളള ചികിത്സാ സഹായം സുശീലന്‍ മണവാരി കൈമാറുന്നു

നെയ്യാറ്റിൻകര 
നെയ്യാറ്റിൻകര ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർ ആർ ഷിബുവിന്റെ അർബുദ രോഗബാധിതയായി ചികിത്സയിൽ കഴിയുന്ന മാതാവിന് എംപ്ലോയീസ് അസോസിയേഷന്റെ സ്നേഹസ്പർശം. അഴീക്കോടൻ രാഘവന്റെ നാമധേയത്തിൽ അസോസിയേഷൻ ഏർപ്പെടുത്തിയ സ്പർശം പദ്ധതി പ്രകാരം അനുവദിച്ച ഇരുപത്തി അയ്യായിരം രൂപ അസോസിയേഷൻ സംസ്ഥാന ഓർഗനൈസിങ്‌ സെക്രട്ടറി സുശീലൻ മണവാരി കൈമാറി. 
ആർ വി സലൂജ, എൻകെ രഞ്ജിത്ത്, ജി ജിജോ, എസ്എസ് സാബു, എസ്എൽ പ്രശാന്ത്, അഭിലാഷ്, കെസി വിപിൻദാസ് തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top