16 April Tuesday

ഇന്നും മുഴങ്ങുന്നു....
‘‘തമ്പാനേ, വണ്ടിയെട്‌ക്ക്‌’’

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022
കണ്ണൂർ
‘‘- ഇന്നും കാതിൽ മുഴങ്ങുന്നുണ്ട്‌ സഖാവിന്റെ ആ വിളി.....ഭീതിയും ആശങ്കയും പടർന്ന  അക്രമസാഹചര്യത്തിൽ ഒരു കമ്യൂണിസ്‌റ്റ്‌ നേതാവിന്‌ എത്രമാത്രം  ധീരമായി ഇടപെടാമെന്ന്‌ നേരിട്ട്‌ കണ്ടതാണ്‌ ഞാൻ’’. കോടിയേരി ബാലകൃഷ്‌ണൻ  ജില്ലാ സെക്രട്ടറിയായപ്പോൾ ഡ്രൈവറായിരുന്ന കൊടക്കാട്‌ സ്വദേശി തമ്പാന്‌ എല്ലാം ഇന്നലെയെന്നപോലെ ഓർമയുണ്ട്‌.
1992 ജൂൺ 13നാണ്‌ കണ്ണൂർ നഗരത്തിലെ സേവറി ഹോട്ടലിലേക്ക്‌  കോൺഗ്രസ്‌ ഗുണ്ടകൾ ബോംബെറിഞ്ഞത്‌.  ഡിസിസി ഓഫീസ്‌ കേന്ദ്രമാക്കിയ ക്രിമിനൽ സംഘങ്ങൾ ബോംബും മാരകായുധങ്ങളുമായി നിരന്തരം അക്രമം നടത്തുകയായിരുന്നു.
സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരം ഏതുസമയവും ആക്രമിക്കപ്പെട്ടേക്കാമെന്ന നിലയായിരുന്നു.  ഉച്ചയോടെ എൽഐസി ഓഫീസ്‌ പരിസരത്ത്‌ സ്‌ഫോടനശബ്ദം. 
കുറച്ചകലെനിന്ന്‌ വീണ്ടും ഭീകരമായ ബോംബ്‌ സ്‌ഫോടനങ്ങൾ. സേവറി ഹോട്ടലിനുനേരെയാണ്‌ ആക്രമണം എന്ന്‌ വിവരം വന്നു. ഹോട്ടലിൽ ഊണു വിളമ്പുന്ന സമയം. ഒരുപാടു പേർ മരിച്ചിരിക്കാനിടയുണ്ട്‌.
അപ്പോൾ തന്നെ കോടിയേരി ഒന്നു രണ്ടു സ്ഥലത്തേക്ക്‌ ഫോൺ ചെയ്‌തു. സംഭവസ്ഥലത്തേക്ക്‌  പോകാനിറങ്ങി. ഇത്ര പെട്ടെന്ന്‌ പോകണോ. എല്ലാമൊന്നറിഞ്ഞിട്ട്‌ പോരേ–- ഓഫീസിലുണ്ടായിരുന്നവർ വിലക്കി.  ‘ഇനിയെന്തറിയാൻ’–- എന്നായിരുന്നു കോടിയേരിയുടെ ചോദ്യം. 
‘തമ്പാനെ  വണ്ടിയെട്ക്ക്‌.... എന്ന വാക്കുകളാണ്‌ പിന്നെ എന്റെ കാതിൽ മുഴങ്ങിയത്‌. ഉടൻ സംഭവസ്ഥലത്തേക്ക്‌ തിരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top