19 April Friday

മനോജിന്‌ നാടിന്റെ സ്‌മരണാഞ്‌ജലി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022

ടി മനോജ്‌ രക്തസാക്ഷിത്വദിനാചരണത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച അനുസ്‌മരണ പൊതുയോഗം അമ്പങ്ങാട്‌ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം എം മണി എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു.

 തച്ചങ്ങാട്

ലീഗുകാർ കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ കീക്കാനം യൂണിറ്റ് സെക്രട്ടറി  ടി മനോജിന്റെ  പത്താം രക്തസാക്ഷിത്വദിനം  ആചരിച്ചു.  ഉദുമ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുവക്കോട് മൗവ്വൽ റോഡ് കേന്ദ്രീകരിച്ച്  പ്രകടനത്തിലും അമ്പങ്ങാട്ട്‌ അനുസ്മരണ പൊതുയോഗത്തിലും നൂറുകണക്കിനാളുകൾ പങ്കെടുത്തു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം എം മണി എംഎൽഎ പൊതുയോഗം ഉദ്‌ഘാടനം ചെയ്‌തു. ഡിവൈഎഫ്‌ഐ ബ്ലോക്ക്‌ പ്രസിഡന്റ്‌  ബി വൈശാഖ്‌ അധ്യക്ഷനായി. 
  സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ മണികണ്‌ഠൻ, ഏരിയാ സെക്രട്ടറി മധു മുതിയക്കാൽ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രജീഷ്‌ വെള്ളാട്ട്‌,  പ്രസിഡന്റ്‌ ഷാലുമാത്യു, സംസ്ഥാന കമ്മിറ്റിയംഗം കെ സബീഷ്‌, ജില്ലാ ജോയിന്റ്‌ സെക്രട്ടറി എ വി ശിവപ്രസാദ്‌,  പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം കുമാരൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ സെക്രട്ടറി സി മണികണ്‌ഠൻ സ്വാഗതം പറഞ്ഞു. 
രാവിലെ കീക്കാനം സ്മൃതിമണ്ഡപത്തിൽ  പുഷ്പാർചനയും അനുസ്‌മരണവും നടത്തി. ബി വൈശാഖ്‌ പതാകയുയർത്തി.  രജീഷ്‌ വെള്ളാട്ട്‌, ഷാലുമാത്യു,  കെ സബീഷ്‌, കെ മണികണ്‌ഠൻ, കുന്നൂച്ചി കുഞ്ഞിരാമൻ, ബാലൻ കുതിരക്കോട്‌, കെ മഹേഷ്‌ എന്നിവർ സംസാരിച്ചു. പി അനൂപ്‌ സ്വാഗതം പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top