25 April Thursday

ബോട്ടുകൾ കരയിലേക്ക്‌; ആദ്യദിനം കിളിമീനും നെടുകയും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 3, 2021
പൊന്നാനി 
52 ദിവസത്തെ ട്രോളിങ്‌ നിരോധം കഴിഞ്ഞ്‌ കടലിലേക്കിറങ്ങിയ ബോട്ടുകൾക്ക്‌ നിരാശ.  കയറ്റുമതി മത്സ്യമായ കിളിമീനും നെടുകയും മാത്രമാണ്‌ ലഭിച്ചത്. എങ്കിലും ഇത്‌ ആശ്വാസമായി. കൊട്ടയ്ക്ക് 4000 രൂപ നിരക്കിൽ വിറ്റഴിച്ചു. 
ആവശ്യത്തിന് മീൻ ലഭിക്കാത്തതിനാൽ ഭൂരിഭാഗം ബോട്ടുകളും ഒരു ദിവസംകൂടി ആഴക്കടലിൽ തങ്ങിയിരിക്കുകയാണ്‌. ഇവ ചൊവ്വാഴ്ചയോടെ ഹാർബറിലെത്തും. ഇതോടെ മത്സ്യലഭ്യതയുടെ യഥാർഥ ചിത്രം  വ്യക്തമാകും. അതേസമയം, കിളിമീനിന് വില ലഭിച്ചതോടെ കൂലിച്ചെലവെങ്കിലും ഒത്തുകിട്ടിയതിന്റെ സന്തോഷം മത്സ്യത്തൊഴിലാളികൾക്കുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top