25 April Thursday

ഉറക്കം കെടുത്തി കൂറ്റൻപാറ

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020

രാജപുരം

കുന്നിൻമുകളിലെ ഇളകിനിൽക്കുന്ന കൂറ്റൻപാറ പടിമരുതിലെ ആദിവാസികുടുംബങ്ങൾക്ക്‌ പേടിസ്വപ്‌നമാകുന്നു.  ഗോപി, അമ്പു, രാമൻ എന്നിവരുടെ കുടുംബങ്ങളിലാണ്‌ ഏത്‌ നിമിഷവും ഇളകി വീഴാവുന്ന കൂറ്റൻപാറയുടെ  സാന്നിധ്യം പേടിസ്വപ്‌നമായത്‌. ഇവർ താമസിക്കുന്നതിന്‌ താഴെയായി മരിയ സദൻ കോൺവെന്റിലെ കന്യാസ്ത്രീ സമൂഹവും പേടിയോടെയാണ്‌ കഴിയുന്നത്‌.  
പാറ ഇളകിയാൽ ആദ്യം തകരുന്നത് നാല് ആദിവാസി കുടുംബങ്ങളുടെ വീടായിരിക്കും. ഒപ്പം നാടിനെ നടുക്കുന്ന മഹാദുരിതവും വിളിച്ചു വരുത്തും. ഏത് സമയത്തും ഉരുണ്ട് വീഴാനുള്ള പാകത്തിലാണ് കല്ല് . എന്നിട്ടും സ്വകാര്യ വ്യക്തിയുടെ പിടിവാശിക്ക് മുന്നിൽ അധികൃതർ മുട്ടുമടക്കുന്ന സ്ഥിതിയാണ്. കഴിഞ്ഞ വർഷം കൂറ്റൻ പാറകെട്ട് സ്ഥിതി ചെയ്യുന്നതിന് സമീപത്ത് നിന്നും ഉരുൾപൊട്ടി വെള്ളവും മണ്ണും, കല്ലും കാഞ്ഞങ്ങാട് പാണത്തൂർ പാതയിലേക്ക് കുത്തിയൊലിച്ച്‌ ഗതാഗതം  നിലച്ചിരുന്നു. അപകടം ക്ഷണിച്ചുവരുത്തുന്ന പാറക്കൂട്ടം പൊട്ടിച്ചുനീക്കണമെന്നാണ്‌ ആവശ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top