29 March Friday
കർബ് ഐലൻഡ് നിർമാണം തുടങ്ങി

സ്റ്റേഡിയം ജങ്‌ഷനും പുതിയ മുഖം

സ്വന്തം ലേഖകൻUpdated: Sunday Jul 3, 2022

പത്തനംതിട്ട സ്റ്റേഡിയം ജങ്ഷനിൽ കർബ്‌ ഐലൻഡിന്റെ നിർമാണം തുടങ്ങിയപ്പോൾ

പത്തനംതിട്ട
സ്റ്റേഡിയം ജങ്‌ഷനിൽ കർബ് ഐലൻഡ് നിർമാണം തുടങ്ങി. റൗണ്ട് എബൗട്ട് നിർമാണത്തിന്റെ ഭാഗമായാണിത്‌.  വാഹനങ്ങൾ ട്രാഫിക് സിഗ്നലിന്റെ സഹായത്തോടെ അർധ വൃത്താകൃതിയിൽ തിരിഞ്ഞ് പോകാനുള്ള  സംവിധാനമാണ് കർബ് ഐലൻഡ്. ഗതാഗതം നിയന്ത്രിയ്ക്കാനാണ് ഇത് നിർമിക്കുന്നത്.  പൊതുമരാമത്തിനാണ്‌  നിർമാണ ചുമതല. മണൽ ചാക്കുകൾ നിരത്തി വാഹനങ്ങൾക്ക് അപകടമുണ്ടാകാത്ത രീതിയിൽ സർക്കിൾ ക്രമീകരിച്ചാണ് നിർമാണം നടക്കുന്നത്. 
ഹൈമാസ്‌റ്റ്‌ ലൈറ്റിന് ചുറ്റുമാണ്  ഐലൻഡ് നിർമിക്കുന്നത്. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ എംഎൽഎ ഫണ്ടിൽ നിന്ന് 25 ലക്ഷമാണ്‌  ചെലവഴിക്കുക. കാത്തിരിപ്പ് കേന്ദ്രം, കല്ലിട്ട് റോഡിന് വീതി കൂട്ടൽ എന്നിവയും ഇതിനൊപ്പമുണ്ട്‌. കാത്തിരിപ്പ് കേന്ദ്രത്തിന്റെ പണി പൂർത്തിയായിരുന്നു. 
സെന്റ്‌ പീറ്റേഴ്സ് ജങ്‌ഷൻ,താഴേ വെട്ടിപ്പുറം, എസ്‌പി ഓഫീസ് ജങ്‌ഷൻ, മേലേവെട്ടിപ്പുറം എന്നിവിടങ്ങളിൽ കൂടി ഈ സംവിധാനം നടപ്പാക്കിയാൽ ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കാനാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top