24 April Wednesday

അഭിമന്യുവിന്റെ ഓർമയിൽ പ്രതിരോധ സദസ്സ്

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

അഭിമന്യു രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് എസ്‌എഫ്‌ഐ ചേലക്കരയിൽ സംഘടിപ്പിച്ച പ്രതിരോധ സദസ്സ്‌ ജില്ലാ പ്രസിഡന്റ്‌ ജിഷ്ണു സത്യൻ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ
അഭിമന്യു രക്തസാക്ഷി ദിനത്തോടനുബന്ധിച്ച്  എസ്‌എഫ്‌ഐ നേതൃത്വത്തിൽ വർഗീയതക്കും വലതുപക്ഷ നുണ പ്രചാരണങ്ങൾക്കുമെതിരെ  ജില്ലയിൽ  16 ഏരിയ കേന്ദ്രങ്ങളിൽ പ്രതിരോധ സദസ്സ്‌ സംഘടിപ്പിച്ചു.  വടക്കാഞ്ചേരിയിൽ എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗം വി പി ശരത്ത് പ്രസാദ്‌,    തൃശൂരിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം  കെ യു സരിത,  ചേലക്കര  ജില്ലാ പ്രസിഡന്റ്‌ ജിഷ്ണു സത്യൻ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.  
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ   എം എം മേഘന പുഴയ്‌ക്കലും  ആർ വിഷ്ണു ചേർപ്പിലും  എ എൻ സേതു  കുന്നംകുളത്തും ഉദ്‌ഘാടനം ചെയ്‌തു.    ജില്ലാ വൈസ്‌ പ്രസിഡന്റുമാരായ  വിഷ്‌ണു പ്രഭാകരൻ കൊടുങ്ങല്ലൂരും   സച്ചിൻ പ്രകാശ്‌ ചാലക്കുടിയിലും    ജില്ലാ  സെക്രട്ടറിയറ്റ്  അംഗങ്ങളായ കെ യു ജാബിർ  ചാവക്കാടും  കെ ബി അമൽ കൊടകരയിലും  കെ ബി   ജ്യോതിലക്ഷ്മി   മാളയിലും  കെ യു ജാബിർ ഒല്ലൂരിലും ഉദ്‌ഘാടനം ചെയ്‌തു.  ജില്ലാ കമ്മിറ്റി അംഗങ്ങളായ   വി എം  അർജുൻ  മണലൂരിലും   ജിഷ്ണു ദേവ്  നാട്ടികയിലും കെ ബി അഞ്ജന മണ്ണുത്തിയിലും  ജോത്സ്യന ശശിധരൻ  ഇരിങ്ങാലക്കുടയിലും ഉദ്‌ഘാടനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top