20 April Saturday
പരിസ്ഥിതിദിനാചരണം

കര്‍ഷക സംഘം ഫലവൃക്ഷത്തൈകൾ നടും

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023
 
തൃശൂർ 
പരിസ്ഥിതിദിനാചരണത്തിൽ  കർഷക സംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തിങ്കളാഴ്‌ച തേക്കിൻകാട്‌ മൈതാനം പടിഞ്ഞാറേനടയിൽ  ഫലവൃക്ഷത്തൈകൾ നടും. രാവിലെ എട്ടിന്‌ കർഷക സംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എ സി മൊയ്‌തീൻ എംഎൽഎ, ജില്ലാ സെക്രട്ടറി എ എസ് കുട്ടി, കൊച്ചിൻ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ ഡോ. എം കെ സുദർശൻ എന്നിവരാണ്‌ ഫലവൃക്ഷത്തൈകൾ നടുക. ജില്ലയിലെ കർഷക സംഘത്തിന്റെ 2362 യൂണിറ്റുകളിൽ ഓരോ വൃക്ഷത്തൈകളും 17 ഏരിയകളിൽ 50 വീതം പ്ലാവിൻ തൈകളും നടും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top