29 March Friday

വിദ്യാർഥികളുടെ നൂതനാശയങ്ങൾക്ക്‌ 
പൂർണ പിന്തുണ: മന്ത്രി ആർ ബിന്ദു

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023
തിരുവനന്തപുരം
വിദ്യാർഥികളുടെ നൂതനാശയങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്ന്‌ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ബാർട്ടൺ ഹിൽ ഗവ. എൻജിനിയറിങ് കോളേജിലെ വിദ്യാർഥി കൂട്ടായ്മ ‘പ്രവേഗ’ രൂപകൽപ്പന ചെയ്ത പ്രകൃതിസൗഹൃദ റേസിങ്‌ കാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
ബാറ്ററി സഹായത്തോടെ പ്രവർത്തിക്കുന്ന  വാഹനത്തിന്റെ ബോഡി മുള ഉൽപ്പന്നങ്ങൾകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. 
നൂതനമായി തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങൾ പ്രാവർത്തികമാക്കുന്നതിന് കെ ഡിസ്‌കിനു കീഴിൽ ഇന്നൊവേറ്റിവ് എന്റർപ്രണേഴ്സ് പ്രോഗ്രാം എന്ന സ്‌കീം നിലവിലുണ്ട്. 25 ലക്ഷംവരെ സാമ്പത്തികസഹായം ലഭ്യമാകുന്ന ഈ അവസരം വിദ്യാർഥികൾ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
ടെക്‌നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ എം എസ് രാജശ്രീ അധ്യക്ഷയായി. 
വി കെ പ്രശാന്ത് എംഎൽഎ, പ്രിൻസിപ്പൽ ഡോ. ജി ഷൈനി, കൗൺസിലർ മേരി പുഷ്പം, അഡീഷണൽ ട്രാൻസ്‌പോർട്ട് കമീഷണർ പ്രമോജ് ശങ്കർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top