26 April Friday

ലഹരിയോട്‌ നോ പറഞ്ഞ്‌ സ്കൂളുകളിൽ വെൽക്കം ഡെസ്‌ക്‌

സ്വന്തം ലേഖകൻUpdated: Saturday Jun 3, 2023

വഞ്ചിയൂർ ഹോളി എയ്‌ഞ്ചൽസ്‌ സ്കൂളിൽ പൊലീസ്‌ ഒരുക്കിയ വെൽക്കം ഡെസ്ക്‌

തിരുവനന്തപുരം 
ലഹരിയോട്‌ നോ പറയണമെന്ന ഓർമപ്പെടുത്തലുമായി സ്കൂളുകൾക്ക്‌ മുന്നിൽ വെൽക്കം ഡെസ്കുമായി സിറ്റി പൊലീസ്‌. പേട്ട, കമലേശ്വരം, വെട്ടുകാട്‌, വഞ്ചിയൂർ ഹോളി എയ്‌ഞ്ചൽസ്‌ സ്കൂളുകൾക്ക്‌ മുന്നിൽ പൊലീസുകാർ കുട്ടികൾക്ക്‌ മിഠായിയും പൂക്കളും നൽകി സ്വീകരിച്ചു. 
നഗരത്തിലെ സ്കൂളുകൾക്ക്‌ മുന്നിൽ പ്രത്യേക ശ്രദ്ധ വേണമെന്ന ജില്ലാതല നിർദേശത്തിന്റെ അടിസ്ഥാനത്തിലാണിത്‌. വിദ്യാർഥികൾ ലഹരിക്കണ്ണിയിൽ പെട്ടുപോകാതിരിക്കാൻ ജാഗ്രതയുണ്ടാകുമെന്ന്‌ ശംഖുംമുഖം അസി. കമീഷണർ ഡി കെ പൃഥ്വിരാജ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top