26 April Friday

കെഎസ്ആര്‍ടിഇഎ 
വാഹനജാഥ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021

കെഎസ്ആര്‍ടിഇഎ (സിഐടിയു) ആഭിമുഖ്യത്തില്‍ നിലമ്പൂരില്‍നിന്ന് ആരംഭിച്ച വാഹനജാഥ സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ ഹരികൃഷ്ണന്‍ പതാക കൈമാറി ഉദ്ഘാടനംചെയ്യുന്നു

നിലമ്പൂർ
കെഎസ്ആർടിസിയിലെ അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി കെഎസ്ആർ‌ടിഇഎ (സിഐടിയു) നേതൃത്വത്തിൽ നടത്തുന്ന മേഖലാ വാഹനജാഥക്ക്‌ നിലമ്പൂരിൽ തു‌ടക്കം. നിലമ്പൂർ കെഎസ്ആർടിസി സബ് ഡിപ്പോയിൽ ജാഥാ ക്യാപ്റ്റൻ പി എസ് മഹേഷിന് പതാക കൈമാറി സംസ്ഥാന ജനറൽ സെക്രട്ടറി സി കെ ഹരികൃഷ്ണൻ ഉദ്ഘാടനംചെയ്തു.  വി കെ സജിൽബാബു അധ്യക്ഷനായി. ശമ്പള പരിഷ്കരണം നടപ്പാക്കുക, പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ നിരത്തിലിറക്കി യാത്രാക്ലേശം പരിഹരിക്കുക, എം പാനൽ ജീവനക്കാരെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് ജാഥ. സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ സന്തോഷ് മാനേജരും എസ് സുജിത് സോമൻ, വി എം വിനുമോഹൻ, പി എ മുഹമ്മദലി എന്നിവർ അം​ഗങ്ങളുമാണ്. ഉദ്‌ഘാടന ചടങ്ങിൽ സിഐടിയു സംസ്ഥാന കമ്മിറ്റിയം​ഗം ജോർജ് കെ ആന്റണി, പി എ മുഹമ്മദാലി, ടി പി ഹരിദാസൻ, ടി പി യൂസഫ്, മാത്യു കാരംവേലി, പി ​ഗോപാലകൃഷ്ണൻ, ടി കെ മുഹമ്മദ് അയ്യൂബ്, പി കെ കൈരളിദാസ്, കെ നിസാർ, ടി അഷറഫ്, പി സി നന്ദകുമാർ, കെ ഉമേഷ്, എം വിശ്വനാഥൻ, കെ പി നിഷ എന്നിവർ സംസാരിച്ചു. 
വ്യാഴാഴ്‌ച രാവിലെ  8.15ന്  ജാഥ എടപ്പാളിൽ തുടങ്ങും. പൊന്നാനി, മലപ്പുറം, പെരിന്തൽമണ്ണ, മണ്ണാർക്കാട്, പാലക്കാട്, ചിറ്റൂർ എന്നിവിടങ്ങളിലെ സ്വീകരണശേഷം വടക്കഞ്ചേരിയിൽ സമാപിക്കും. വെള്ളിയാഴ്‌ച പുതുക്കാട് തുടങ്ങി ചാലക്കുടി, മാള, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, ​ഗുരുവായൂർ ഡിപ്പോകളിലെ സ്വീകരണശേഷം തൃശൂരിൽ സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top