25 April Thursday

സിപിഐ എം കാഞ്ഞങ്ങാട്‌ ഏരിയാസമ്മേളനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021

സിപിഐ എം കാഞ്ഞങ്ങാട്‌ എരിയാസമ്മേളനം ഇട്ടമ്മൽ ടി കുഞ്ഞിരാമൻ മാസ്‌റ്റർ നഗറിൽ ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്‌  
സിപിഐ എം  കാഞ്ഞങ്ങാട്‌ എരിയാസമ്മേളനത്തിന്‌ ഗംഭീര തുടക്കം.  ഇട്ടമ്മൽ ടി കുഞ്ഞിരാമൻ മാസ്‌റ്റർ നഗറിൽ മുതിർന്ന നേതാവ്‌  എ കെ  നാരായണൻ പതാക ഉയർത്തിയതോടെയാണ്‌ രണ്ടുദിവസമായി നടക്കുന്ന സമ്മേളനം തുടങ്ങിയത്‌. 
സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. മൂലക്കണ്ടം പ്രഭാകരൻ രക്‌തസാക്ഷി പ്രമേയവും ടി വി കരിയൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ എം പൊക്ലൻ സ്വാഗതം പറഞ്ഞു. 
കെ ടി കുഞ്ഞുമുഹമ്മദ്‌, പ്രിയേഷ്‌ കാഞ്ഞങ്ങാട്‌, ശിവജി വെള്ളിക്കോത്ത്‌, സുനു ഗംഗാധരൻ, എ കൃഷ്‌ണൻ എന്നിവരടങ്ങിയ പ്രസീഡിയവും കെ രാജ്‌മോഹനൻ, എം പൊക്ലൻ, പി നാരായണൻ, മൂലക്കണ്ടം പ്രഭാകരൻ എന്നിവരടങ്ങിയ സ്‌റ്റിയറിങ്‌ കമ്മിറ്റിയുമാണ്‌ സമ്മേളനം നിയന്ത്രിക്കുന്നത്‌. 
 ദേവീ രവീന്ദ്രൻ (രജിസ്‌ട്രേഷൻ),  കെ വി രാഘവൻ (മിനുട്‌സ്‌),  പി കെ നിഷാന്ത്‌ (പ്രമേയം), കെ സബീഷ്‌ (ക്രഡൻഷ്യൽ) എന്നിവർ കൺവീനർമാരായി കമ്മറ്റികളും പ്രവർത്തിക്കുന്നു. സെക്രട്ടറി കെ രാജ്‌മോഹൻ അവതരിപ്പിച്ച പ്രവർത്തനറിപ്പോർട്ടിൽ  ഗ്രൂപ്പുചർച്ചയും പൊതുചർച്ചയും നടന്നു. സംസ്ഥാന കമ്മറ്റിയംഗങ്ങളായ കെ പി സതീഷ്‌ചന്ദ്രൻ, സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി ജനാർദനൻ, വി കെ രാജൻ, സാബു അബ്രഹാം ജില്ലാകമ്മറ്റിയംഗങ്ങളായ പി അപ്പുക്കുട്ടൻ, വി വി രമേശൻ, എം വി കൃഷ്‌ണൻ, കെ കുഞ്ഞിരാമൻ, കെ മണികണ്‌ഠൻ എന്നിവരും  പങ്കെടുക്കുന്നു. 
ഡോ. സി കെ നാരായണപണിക്കരും സന്തോഷ്‌ കാറ്റാടിയും രചിച്ച്‌  റീജിത്ത്‌ വെള്ളിക്കോത്ത്‌ സംഗീതം നൽകിയ സ്വാഗതഗാനത്തോടെയാണ്‌ പ്രതിനിധികളെ വരവേറ്റത്‌. രഞ്‌ജിത്ത്‌ വെള്ളിക്കോത്ത്‌, വി പി പ്രശാന്ത്‌, ഗോകുൽ അമ്പലത്തറ, ജിഷ്‌ണു, ജിതിൻകുമാർ, സി അഷിത, ശ്രീലക്ഷ്‌മി വാരിക്കാട്ട്‌, അപർണാ മഡിയൻ, മഞ്‌ജിഷ പാലക്കി, ശിവപ്രിയ, ആതിര എന്നിവർ ആലപിച്ചു.
വ്യാഴാഴ്‌ച ചർച്ചക്കുള്ള മറുപടി, എരിയാ കമ്മറ്റിയെ  തെരഞ്ഞടുക്കൽ, ജില്ലാ സമ്മേളന പ്രതിനിധികളെ തെരഞ്ഞടുക്കൽ, ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരണം, പ്രമേയങ്ങളുടെഅവതരണം , പൊതുസമ്മേളനം എന്നിവയോടെ സമാപിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top