18 December Thursday

ആധുനികവൽക്കരണം ത്വരിതപ്പെടുത്തണം

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023

കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ് വി ശശികുമാർ ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം
കെഎസ്എഫ്ഇയിൽ നടപ്പാക്കുന്ന ആധുനികവൽക്കരണം ത്വരിതപ്പെടുത്തണമെന്നും കേരളത്തിലെ സഹകരണ മേഖലയെ തകർക്കുവാനുള്ള കേന്ദ്രനീക്കം ഉപേക്ഷിക്കണമെന്നും കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 
മലപ്പുറം ദിലീപ് മുഖർജി ഹാളിൽ സിഐടിയു ജില്ലാ പ്രസിഡന്റ് വി ശശികുമാർ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കെ എ ഇർഷാദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ പ്രവീൺ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ രാജൻ മഞ്ചേരികുത്ത് കണക്കും അവതരിപ്പിച്ചു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി വി അരുൺ ബോസ്, കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സി സൈതാലികുട്ടി, കെഎസ്എഫ്ഇ ഏജന്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം കെ മുഹമ്മദാലി, കെഎസ്എഫ്ഇ ​ഗോൾഡ് അപ്രൈസർ അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി എം സന്ദീപ്, കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി പി കേശവകുമാർ എന്നിവർ സംസാരിച്ചു. 
ഭാരവാഹികൾ: പി ബി ബൈജുമോൾ (പ്രസിഡന്റ്), കെ പ്രവീൺ (സെക്രട്ടറി), രാജൻ മഞ്ചേരികുത്ത് (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top