16 April Tuesday
സിഐടിയു ജില്ലാ സമ്മേളനം

പ്രതിനിധി സമ്മേളനത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022

സിഐടിയു ജില്ലാ സമ്മേളനം അഖിലേന്ത്യ സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ്ഘാടനംചെയ്യുന്നു

വി ആർ ഭാസ്കരൻ നഗർ (മുനിസിപ്പൽ
 ടൗൺഹാൾ ചങ്ങനാശേരി )
തൊഴിലാളിവർഗത്തിന്റെ ഐക്യകാഹളമുയർത്തി ചങ്ങനാശേരിയിൽ സിഐടിയു ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന്‌ വി ആർ ഭാസ്‌കരൻ നഗറിൽ (മുനിസിപ്പൽ ടൗൺഹാൾ) തുടക്കമായി. വി ആർ ഭാസ്‌കരൻ സ്‌മൃതിമണ്ഡപത്തിൽനിന്ന്‌ സിഐടിയു അഖിലേന്ത്യ വർക്കിങ്‌ കമ്മിറ്റിയംഗം എ വി റസൽ ജില്ലാ കമ്മിറ്റിയംഗം ടി എസ്‌ നിസ്‌താറിന്‌ കൈമാറിയ ദീപശിഖ അത്‌ലറ്റുകളുടെ അകമ്പടിയോടെ രാവിലെ സമ്മേളനനഗറിൽ എത്തി. ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ ദീപശിഖ ഏറ്റുവാങ്ങി സമ്മേളനനഗരിയിൽ തെളിച്ചു.
ജില്ലാ പ്രസിഡന്റ്‌ അഡ്വ. റെജി സഖറിയ പ്രതിനിധി സമ്മേളനത്തിന്‌ പതാക ഉയർത്തി. സമ്മേളനം അഖിലേന്ത്യ സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ്‌ഘാടനംചെയ്‌തു. അഡ്വ. റെജി സഖറിയ അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ കെ സി ജോസഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ ബി രമ രക്തസാക്ഷിപ്രമേയവും കെ കെ ഗണേശൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. 
  അഖിലേന്ത്യ വർക്കിങ്‌ കമ്മിറ്റിയംഗം എ വി റസൽ, നേതാക്കളായ വൈക്കം വിശ്വൻ, കെ ജെ തോമസ്‌, ടി പി രാമകൃഷ്‌ണൻ, കെ പി മേരി, പി ജെ അജയകുമാർ, വി ശശികുമാർ എന്നിവർ പങ്കെടുത്തു. വിവിധ സബ്‌കമ്മിറ്റികളെ തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ പ്രവർത്തനറിപ്പോർട്ടും ട്രഷറർ വി പി ഇബ്രാഹിം കണക്കും അവതരിപ്പിച്ചു. തുടർന്ന്‌ പൊതുചർച്ച നടന്നു. ആകെ 394 പ്രതിനിധികളാണ്‌ സമ്മേളനത്തിൽ പങ്കെടുക്കുന്നത്‌.
വൈകിട്ട്‌ "ഭരണഘടനയും ദേശീയതയും' വിഷയത്തിൽ ഡോ. സുനിൽ പി ഇളയിടം പ്രഭാഷണംനടത്തി. സിഐടിയു അഖിലേന്ത്യ വർക്കിങ്‌ കമ്മിറ്റിയംഗം എ വി റസൽ അധ്യക്ഷനായി. ഞായർ രാവിലെ 9.30ന്‌ പൊതുചർച്ച തുടരും.തൊഴിലാളിവർഗത്തിന്റെ ഐക്യകാഹളമുയർത്തി 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top