25 April Thursday
ഉപതെരഞ്ഞെടുപ്പ് 21ന്, സ്ഥാനാർഥികൾ പത്രിക നൽകി

വിജയമുറപ്പിക്കാൻ എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022
 
മലപ്പുറം 
ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലേക്ക്‌ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്ക്‌ എൽഡിഎഫ്‌ സ്ഥാനാർഥികളായി. ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ ആതവനാട്‌, മലപ്പുറം നഗരസഭയിലെ മൂന്നാംപടി, മഞ്ചേരി നഗരസഭയിലെ കിഴക്കേത്തല, തിരൂരങ്ങാടി ബ്ലോക്ക്‌ പഞ്ചായത്തിലെ പാറക്കടവ്‌, കുറ്റിപ്പുറം പഞ്ചായത്തിലെ എടച്ചലം എന്നിങ്ങനെ അഞ്ചിടങ്ങളിലേക്കാണ്‌ 21ന്‌ ഉപതെരഞ്ഞെടുപ്പ്‌. ചൊവ്വാഴ്‌ചയാണ് സൂക്ഷ്മ പരിശോധന.
മലപ്പുറം ന​ഗരസഭാ 11ാം വാർഡ് മൂന്നാംപടി  എൽഡിഎഫ് സ്ഥാനാർഥി കെ എം വിജയലക്ഷ്മി ജില്ലാ പട്ടികജാതി ക്ഷേമ ഓഫീസർ കെ മണികണ്ഠൻ മുമ്പാകെ നാമനിർദേശപത്രിക സമർപ്പിച്ചു. എൽഡിഎഫ് നേതാക്കളായ കെ മജ്നു, സി എച്ച് നൗഷാദ്, ജോയി ജോൺ, ഒ സഹദേവൻ, ജയശ്രീ രാജീവ്, സി സുരേഷ്, പി എസ് എ ഷബീർ, ​ഗരീഷ് കുമാർ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു. മുൻ കൗൺസിലർ കെ വി ശശികുമാർ രാജിവച്ചതിനെ തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌‌.
മഞ്ചേരി നഗരസഭ 16-ാം വാർഡ് കിഴക്കേത്തല എൽഡിഎഫ് സ്ഥാനാർഥി തലാപ്പിൽ സജീർ വരണാധികാരിയായ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ ഒ ഉമ മുമ്പാകെ നാമനിർദേശപത്രിക  സമർപ്പിച്ചു. എൽഡിഎഫ് നേതാക്കളായ എം നിസാറലി, കെ ഉബൈദ്, കൃഷ്ണദാസ് രാജ, സി ടി രാജു, പടവണ്ണ സെമീർ, ഖാലിദ് മഞ്ചേരി, മുഹമ്മദലി, ചുങ്കത്ത് അലവി എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായി. മുൻ കൗൺസിലർ തലാപ്പിൽ കുഞ്ഞാൻ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.
കുറ്റിപ്പുറം പഞ്ചായത്ത്‌ 12ാം വാർഡ് എടച്ചലത്തെ  എൽഡിഎഫ് സ്ഥാനാർഥി ബുഷറ  കവർതൊടിയിൽ നാമനിർദേശപത്രിക സമർപ്പിച്ചു. കുറ്റിപ്പുറം സബ് രജിസ്ട്രാർക്കാണ് പത്രിക സമർപ്പിച്ചത്. വി കെ രാജീവ്‌, സി കെ ജയകുമാർ, എസ് ദിനേഷ്, സി വേലായുധൻ, എം കോമള എന്നിവർ ഒപ്പമുണ്ടായിരുന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിരുന്ന റംല കറത്തൊടിയുടെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്.
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ്  ഡിവിഷനിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന  എൽഡിഎഫ്‌ സ്ഥാനാർഥി കെ ഭാസ്കരൻ നാമനിർദേശപത്രിക നൽകി. ഉപ വരണാധികാരി ബ്ലോക്ക് ഡെവലപ്മെന്റ്‌ ഓഫീസർ പി താരയ്ക്ക്‌ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. കെട്ടിവയ്ക്കാനുള്ള തുക നൽകിയത്  തലപ്പാറയിലെ മണക്കടവൻ അലവി ഹാജിയാണ്. മത്തായി യോഹന്നാൻ, ടി പി  നന്ദനൻ, പി കെ  അച്ച്യുതൻ, മണക്കടവൻ അലവി ഹാജി, പി ലുക്ക് മാൻ, സന്ദീപ് എന്നിവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു. മുസ്ലിംലീഗ് അംഗമായിരുന്ന കെ പി രമേശിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. 
ജില്ലാ പഞ്ചായത്ത്‌ ആതവനാട് ഡിവിഷനിലെ എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥി കെ പി അബ്ദുൾ കരീം ശനിയാഴ്‌ച രാവിലെ പത്രിക സമർപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top