23 April Tuesday

ആന്തൂർ ആദ്യ വലിച്ചെറിയൽ മുക്ത നഗരസഭ

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023
ധർമശാല
ആന്തൂരിനെ സംസ്ഥാനത്തെ ആദ്യ വലിച്ചെറിയൽ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരിന്റെ  നൂറുദിന  കർമപരിപാടിയുടെ  ഭാഗമായി 359  പഞ്ചായത്തുകളെയും 19 നഗരസഭകളെയും വലിച്ചെറിയൽ മുക്തമായി പ്രഖ്യാപിച്ചു.  ആന്തൂർ നഗരസഭാ അങ്കണത്തിൽ  സ്‌പീക്കർ എ എൻ ഷംസീർ ശുചിത്വ പ്രഖ്യാപനം നടത്തി. മാലിന്യ സംസ്‌കരണത്തെക്കുറിച്ച്‌  പുതുതലമുറയെ ബോധവൽക്കരിക്കാൻ  ഈ വിഷയം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന്‌ അദ്ദേഹം പറഞ്ഞു. മാലിന്യം കുന്നുകൂടിയാൽ  പലതരം പകർച്ചവ്യാധികൾ പടരുന്ന സാഹചര്യമുണ്ടാവും ഇത്‌ ഒഴിവാക്കാനുള്ള പരിശ്രമത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ജാഗ്രതപാലിക്കണമെന്നും ആന്തൂരിന്‌ ലഭിച്ച പദവി നിലനിർത്താൻ ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
   ആന്തൂർ നഗരസഭാ  ചെയർമാൻ പി മുകുന്ദൻ അധ്യക്ഷനായി. വലിച്ചെറിയൽ മുക്ത നഗരസഭയായ ആന്തൂരിന്‌ സ്‌പീക്കർ ഉപഹാരം നൽകി. 100 ശതമാനം യൂസർഫീ വാങ്ങുന്ന പുരസ്‌കാരം  ആന്തൂരിലെ ഭൂമിക ഹരിത കർമസേനക്ക്‌   ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ നൽകി.  നവകേരള മിഷൻ സംസ്ഥാന അസി. കോ ഓഡിനേറ്റർ  ടി പി സുധാകരൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ശുചിത്വമിഷൻ ജില്ലാ കോ ഓഡിനേറ്റർ പി എം സുനിൽകുമാർ, ഹരിതകേരളമിഷൻ ജില്ലാ കോ ഓഡിനേറ്റർ ഇ കെ സോമശേഖരൻ, നഗരസഭ സ്ഥിരം സമിതി ചെയർമാൻ പി കെ മുഹമ്മദ്‌ കുഞ്ഞി, കൗൺസിലർമാരായ സി ബാലകൃഷ്‌ണൻ, പി കെ മുജീബ്‌ റഹ്‌മാൻ, മുൻ ചെയർമാൻ പി കെ ശ്യാമള,  എം അബ്‌ദുൾ സത്താർ,  ടി ഗംഗാധരൻ എന്നിവർ സംസാരിച്ചു.  വൈസ്‌ ചെയർമാൻ വി സതീദേവി സ്വാഗതവും സെക്രട്ടറി പി എൻ അനീഷ്‌ നന്ദിയും പറഞ്ഞു. ആന്തൂർ നഗരസഭ   ഹരിതകർമ സേനാംഗങ്ങളും കൗൺസിലർമാരും  അവതരിപ്പിച്ച സംഗീത ശിൽപ്പം അരങ്ങേറി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top