25 April Thursday

ഗുസ്‌തിതാരങ്ങൾക്ക്‌ ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023

ഗുസ്‌തിതാരങ്ങൾ ഡൽഹിയിൽ നടത്തുന്ന സമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ കർഷകസംഘം നേതൃത്വത്തിൽ ചെറുവത്തൂരിൽ നടന്ന പ്രകടനം

 കാസർകോട്‌ 

ഗുസ്‌തി താരങ്ങൾ ഡൽഹിയിൽ നടത്തുന്ന സമരത്തിന്‌ പിന്തുണയുമായി കർഷകസംഘം നേതൃത്വത്തിൽ  ഏരിയാകേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനം നടത്തി.പാലക്കുന്നിൽ ജില്ലാ പ്രസിഡന്റ്‌ കെ കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്‌തു. കുന്നൂച്ചി കുഞ്ഞിരാമൻ അധ്യക്ഷനായി. എം കുമാരൻ, പി കെ അബ്ദുള്ള എന്നിവർ സംസാരിച്ചു. ഇ കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു.
കുണ്ടംകുഴിയിൽ  ജില്ലാ ജോയിന്റ് സെക്രട്ടറി കെ പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ അമ്പു അധ്യക്ഷനായി. സി ബാലൻ, എം അനന്തൻ എന്നിവർ സംസാരിച്ചു. ബി സി പ്രകാശ് സ്വാഗതം പറഞ്ഞു. പൈവളിഗെയിൽ സംസ്ഥാന കമ്മിറ്റിയംഗം കെ ആർ ജയാനന്ദ ഉദ്‌ഘാടനം ചെയ്‌തു. പി കെ അഹമ്മദ്‌ ഹുസൈൻ അധ്യക്ഷനായി.പുരുഷോത്തമ ബെള്ളൂർ, കെ അബ്ദുള്ള എന്നിവർ സംസാരിച്ചു. അശോക ഭണ്ഡാരി സ്വാഗതം പറഞ്ഞു.
ഭീമനടിയിൽ പ്രകടനവും പൊതുയോഗവും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം പി ആർ ചാക്കോ ഉദ്ഘാടനം ചെയ്തു. ഏരിയാപ്രസിഡന്റ് എ അപ്പുക്കുട്ടൻ അധ്യക്ഷനായി.  ടി കെ സുകുമാരൻ സംസാരിച്ചു. ടി പി തമ്പാൻ സ്വാഗതം പറഞ്ഞു.
കാലിക്കടവിൽ നടന്ന പരിപാടി എം വി കോമൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ടി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി.  വി വി ജാനകി, സി നാരായണൻ, കെ ബാലകൃഷ്ണൻ, എൻ വി പ്രകാശൻ, കെ പ്രഭാകരൻ എന്നിവർ സംസാരിച്ചു.
നീലേശ്വരം ചിറപ്പുറത്ത് ചേർന്ന യോഗം കർഷക സഘം ജില്ലാ ജോയിന്റ്‌ സെക്രട്ടറി സി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഏ വി സുരേന്ദ്രൻ അധ്യക്ഷനായി.  കരുവക്കാൽ ദാമോദരൻ സ്വാഗതം പറഞ്ഞു. 
ചെർക്കളയിൽ  സംസ്ഥാന വൈസ്‌പ്രസിഡന്റ്  സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ  ഉദ്ഘാടനം ചെയ്തു. കെ ഗോപാലൻ അധ്യക്ഷനായി.  എം സുമതി, എ നാരായണൻ, കെ എ മുഹമ്മദ് ഹനീഫ, കെ ഭുജംഗഷെട്ടി, കെ അനിൽ കുമാർ എന്നിവർ സംസാരിച്ചു. എ രവീന്ദ്രൻ സ്വാഗതം പറഞ്ഞു.
മുള്ളേരിയ ടൗണിൽ കർഷകസംഘം  ജില്ലാ വൈസ് പ്രസിഡന്റ് എ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. എം ഗംഗാധരൻ അധ്യക്ഷനായി. ഏരിയാസെക്രട്ടറി എം മോഹനൻ  സ്വാഗതം പറഞ്ഞു.
 ഡിവൈഎഫ്ഐ നേതൃത്വത്തിൽ തലയടുക്കത്ത്‌ പ്രകടനം നടത്തി.  പാറക്കോൽ രാജൻ ഉദ്ഘാടനം ചെയ്തു.  ശ്രീജിത്ത് അധ്യക്ഷനായി. എം എ നിതിൻ, അഭിഷേക്   എന്നിവർ സംസാരിച്ചു.  
ബെഫി  ജില്ലാ കമ്മിറ്റി നേത്യത്തിൽ പ്രകടനം നടത്തി.  ജില്ലാ സിക്രട്ടറി കെ രാഘവൻ, ടി രാജൻ,  കെ വി പ്രഭാവതി  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top