29 March Friday

ഈ പുഴയും കടന്ന്‌ 
പഠനോത്സവം

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023

ബൈരക്കുപ്പയിൽ തോണിയിൽ കബനികടന്ന്‌ സ്‌കൂളിലേക്ക്‌ പോകുന്ന വിദ്യാർഥികൾ

പുൽപ്പള്ളി
കൈക്കുമ്പിൽ വെള്ളംകോരി അവർ ആകാശത്തേക്ക്‌ എറിഞ്ഞു. ചിന്നിച്ചിതറിയ ജലകണങ്ങൾ ദേഹത്ത്‌ പതിച്ചപ്പോൾ പൊട്ടിച്ചിരിയായി. ജാക്കറ്റണിഞ്ഞ്‌ തോണിയേറി കബനികടന്ന്‌ അവർ പഠനോത്സവത്തിനെത്തി. കബനിക്ക്‌ അക്കരെ കർണാടകയിലെ  ബൈരക്കുപ്പ പഞ്ചായത്താണ്‌. ഇവിടുത്തെ മലയാളി കുടുംബങ്ങളിലെ കൂട്ടുകാരുടേതാണ്‌ ഈ പഠനയാത്ര.  
മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലാണ്‌  പഠനം. ബൈരക്കുപ്പയിൽ മീഡിയം കർണാടക ആയതിനാലാണ്‌ മലയാളം തേടി പുഴകടക്കുന്നത്‌. അറുപതോളം വിദ്യാർഥികളാണ്‌ ഇത്തവണ പെരിക്കല്ലൂർ സ്‌കൂളിലേക്കുള്ളത്‌.  വർഷങ്ങളായി ഇവിടെനിന്നുള്ള കുട്ടികൾ പുഴകടന്ന്‌ എത്തിയാണ്‌ പഠിക്കുന്നത്‌.  എട്ട്‌ തോണികളാണ്  കടവിലുള്ളത്‌. ആവശ്യമായ ജാക്കറ്റുകൾ  ഇല്ലാത്തതിനാൽ  ഊഴമിട്ടാണ് വിദ്യാർഥികളുടെ യാത്ര. യാത്രക്കാർ ജാക്കറ്റ് ധരിക്കണമെന്നത്‌ നിർബന്ധമാണ്.  മഴക്കാലത്ത്‌ കബനി നിറയുമ്പോൾ തോണിക്കടത്തിന്‌ നിരോധനമുണ്ട്‌. അപ്പോൾ ഇവരുടെ സ്‌കൂൾ യാത്രയും മുടങ്ങും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top