25 April Thursday

സിപിഐ എം, കര്‍ഷക നേതാക്കൾ
രാജേന്ദ്രൻ നായരുടെ വീട് സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023
പുൽപ്പള്ളി
കോൺഗ്രസ്‌ നേതാക്കളുടെ വായ്‌പാ തട്ടിപ്പിനിരയായി ജീവനൊടുക്കിയ  കേളക്കവലയിലെ രാജേന്ദ്രൻ നായരുടെ വീട് സിപിഐ എം, കർഷക സംഘം നേതാക്കൾ സന്ദർശിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ  പുൽപ്പള്ളി ഏരിയ സെക്രട്ടറി എം എസ് സുരേഷ് ബാബു, ലോക്കൽ സെക്രട്ടറി സജി മാത്യു എന്നിവർ പകൽ 2.30ഓടെയാണ്‌ രാജേന്ദ്രൻ നയാരുടെ വീട്ടിൽ എത്തിയത്‌. ഭാര്യ ജലജ, മക്കളായ രാംജിത്ത്‌, ശ്രീജിത്ത്‌, രാജേന്ദ്രന്റെ അച്ഛൻ നാരായണൻ നായർ  എന്നിവരെ ആശ്വസിപ്പിച്ചു. കുടുംബത്തിന്‌ നീതി ലഭിക്കുന്നതിനായി ഇടപെടുമെന്ന്‌  ഗഗാറിൻ പറഞ്ഞു. 
സംസ്ഥാനെ വൈസ് പ്രസിഡന്റ വി എം ഷൗക്കത്ത്‌ , ജില്ലാ പ്രസിഡന്റ് എ വി ജയൻ,  സി ജി പ്രത്യുഷ്, പുൽപ്പള്ളി ഏരിയെ സെക്രട്ടറി കെ ജെ പോൾ എന്നിവരാണ്‌ വീട്ടിലെത്തിയത്‌.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top